മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' എന്ന കൊച്ചു പടമാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ബോളിവുഡിനെ സംബന്ധിച്ച് വലിയ മുതൽ മുടക്കില്ലാതെ ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുന്ന കാഴ്ചയാണ് ഉള്ളത്. 500 കോടിയിലേക്ക് ഇനി ചെറിയ ദൂരം മാത്രമേ ഉള്ളൂ. സിനിമയുടെ ആഗോള കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ യഷ് രാജ് ഫിലിംസ്.
404 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 318 കോടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ ഇതിനോടകം മറികടന്നു. ജൂലൈ 18 നാണ് ചിത്രം തിയേറ്ററിൽ പ്രദർശനം തുടങ്ങുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമയ്ക്ക് ആരാധകർ ഏറിയത്.
#Saiyaara is touching hearts everywhere... ❤️ 💥 ✨Watch #Saiyaara today! Book tickets now - https://t.co/VPBDTKunDq | https://t.co/SMKkZcVFYf…#AhaanPanday | #AneetPadda | @mohit11481 | #AkshayeWidhani pic.twitter.com/ekGvBY2IVl
ഇന്ത്യന് സിനിമയില് എല്ലാ ഭാഷകളും എടുത്താലും ഈ വര്ഷം 300 കോടിക്ക് മുകളില് നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില് നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. 289 കോടി കൂടെ നേടിയാൽ ഛാവയെ സൈയാരാ മറികടക്കും. ഇന്ത്യന് സിനിമയില് ഈ വര്ഷത്തെ ടോപ്പ് കളക്ഷന് ചിത്രങ്ങളിലൊന്നായ എമ്പുരാനെ ഇതിനകം മറികടന്നിട്ടുണ്ട് സൈയാര. 265 കോടിയോളമായിരുന്നു എമ്പുരാന്റെ ആഗോള കളക്ഷന്.
ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Content Highlights: Saiyaar crosses Rs 400 crore at the box office