ഏതാ മേക്കിങ്.. പവറിന് അപ്പുറത്തേക്ക് ഇമോഷനും, ഇത് മലയാളത്തിന്റെ സൂപ്പർ ഹീറോ യൂണിവേഴ്‌സ്; ലോക ടീസർ എത്തി

'ടീസറിന്റെ മേക്കിങ്ങിനും ബാക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. കല്യാണി പ്രിയദർശന്റെയും നസ്‌ലെന്റെയും പ്രകടനത്തിനും കയ്യടികൾ ഉണ്ട്'

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. ഇപ്പോഴിതാ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളും നിഗൂഢതയും ഒളിപ്പിച്ച് വെച്ചിരിക്കുന്ന ടീസറിന് മികച്ച വരവേൽപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഫാന്റസിയ്ക്ക് അപ്പുറത്തേക്ക് ആക്ഷനും ഇമോഷനും കൂടി കലർന്ന ഗംഭീരം ടീസർ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ടീസറിന്റെ മേക്കിങ്ങിനും ബാക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. കല്യാണി പ്രിയദർശന്റെയും നസ്‌ലെന്റെയും പ്രകടനത്തിനും കയ്യടികൾ ഉണ്ട്. ഞൊടിയിടയിൽ തന്നെ നിരവധി കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കുന്നത്.

ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുപാട് ചർച്ചയായിരുന്നു. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരെ കൂടാതെ ശാന്തി ബാലകൃഷ്ണനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.

Content Highlights:  The makers of Lokha Cinema have released the teaser

To advertise here,contact us