അജിത് കുമാർ - ലോകേഷ് കോമ്പിനേഷൻ ചിത്രം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി സംവിധായകൻ

'രണ്ടുപേരും ഒരുപോലെ ഫ്രീ ആകുന്ന സമയത്ത് ആ സിനിമ നടക്കും. പക്ഷെ അത് എന്ന്, എപ്പോൾ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല'

നായകന്മാരുടെ പേരിൽ മാത്രം ഒരു സിനിമ ബ്രാൻഡ് ചെയ്യപ്പെടുന്ന കാലം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. സിനിമയുടെ കഥയും സംവിധായകരുടെ പേരും ഒപ്പം തന്നെ പ്രധാനമാണ്. അത്തരത്തിൽ മിനിമം ഗ്യാരണ്ടി ഉള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം, കൈതി, ലിയോ തുടങ്ങിയ സിനിമകളിലൂടെ ലോകേഷ് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അജിത് കുമാറുമായി ഒരു പ്രോജെക്ടിന് വേണ്ടി താല്പര്യം ഉണ്ടെന്ന് പറയുകയാണ് ലോകേഷ്. ഗോപിനാഥിനോട് സംസാരിക്കവെയാണ് ലോകേഷിന്റെ പ്രതികരണം.

'അജിത് സാറുമായി ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം എനിക്ക് വളരെ മുന്നേ തന്നെ ഉണ്ടായിരുന്നു. 10 മാസം മുന്നേ ഞങ്ങൾ സംസാരിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന് വേണ്ടി ചെയ്യൻ ഉദ്ദേശിക്കുന്ന കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിനെ വളരെ ഇഷ്‍ടമാണ്. എന്റെ സ്റ്റൈലിൽ അദ്ദേഹത്തെ എക്സ്പ്ലോർ ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ അദ്ദേഹം ഇപ്പോൾ റേസിംഗ് തിരക്കുകളിൽ ആണ്, ഞാൻ എന്റെ വർക്കുകൾക്ക് പിന്നാലെയും. രണ്ടുപേരും ഒരുപോലെ ഫ്രീ ആകുന്ന സമയത്ത് ആ സിനിമ നടക്കും. പക്ഷെ അത് എന്ന്, എപ്പോൾ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല,' ലോകേഷ് പറഞ്ഞു.

#Lokesh Recent– I’m planning to do a film with #AjithKumar sir. I had discussed the idea with him around 10 months ago through Suresh Chandra sir.– I want to explore my style of action with him.#Cooliepic.twitter.com/BKuqS0FWld

രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കിയ കൂലിയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമ ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്ലർ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights:  Lokesh Kanagaraj says he will do a film with Ajith Kumar

To advertise here,contact us