മലയാള സിനിമാ നിര്മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്ക്കിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് സാന്ദ്ര തോമസും രംഗത്ത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. പര്ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന് ആസ്ഥാനത്തേക്ക് എത്തിയത്.
മുന് ഭാരവാഹികള്ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്കിയതിനെ തുടര്ന്ന് സാന്ദ്രയെ സംഘടനയില് നിന്ന് പുറത്താക്കിയിരുന്നു. എന്നാല് സാന്ദ്ര തോമസിന്റെ ഹര്ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില് നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു.
മുന് ഭാരവാഹികള്ക്കെതിരെ സാന്ദ്ര നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില് പോലീസ് കേസും എടുത്തിരുന്നു.
Content Highlights: Sandra Thomas comes wearing parda and submittes nomination to contest for president position at producers association