600 കോടി സിനിമയുടെ ട്രെയ്‌ലർ ആണോ ഇത്? വാർ 2 ട്രെയിലറിനെതിരെ രൂക്ഷ വിമർശനം

എല്ലാ ഇമോഷന്‍സും കുത്തിനിറച്ച് വെച്ചിരിക്കുന്നു, വിഷ്വല്‍സിന് വീഡിയോ ഗെയിമിന്റെ പോലും ക്വാളിറ്റിയില്ല എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

600 ബജറ്റിൽ എത്തുന്ന ചിത്രം ആണോ ഇതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നേരത്തെ ഇറങ്ങിയ ടീസറിനേക്കാൾ അല്പം ദൈർഘ്യം കൂടുതൽ ഉണ്ടെന്നല്ലാതെ മാറ്റേണ്ടതെങ്കിലും മാറ്റം ഉണ്ടോയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിയിക്കുന്നു. എല്ലാ ഇമോഷൻസും കുത്തി നിറച്ച് ഒരു ട്രെയ്ലർ എന്നും കണ്ടു മടുത്ത ഐറ്റം ആണ് ഇതെന്നുമാണ് വിമർശനങ്ങൾ. ടീസറിനേക്കാൾ കൊള്ളാം, പക്ഷെ ഒരു ഒറിജിനാലിറ്റി തോന്നുന്നില്ല. ഫുൾ ഗ്രീൻ മാറ്റിലാണ് പരിപാടികൾ എന്നുമാണ് വിമർശനങ്ങൾ.

ആറ്‌ ആക്ഷൻ സീനുകളും രണ്ട് ഗാനങ്ങളും ഉൾപ്പെടുന്നതാണ് സിനിമ. സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമായിരുന്നു പ്രേക്ഷകരുടെ കമന്റ്.

The Budget is 600 cr and you deliver this #War2Trailer pic.twitter.com/S3SHLBwCdU

I thought we got a new Mobile Game...was excited for it 😂This is #War2Trailer pic.twitter.com/65NhXwSZQ3

ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Content Highlights: War 2 trailer receives strong criticism

To advertise here,contact us