തലവെട്ടി ഒട്ടിച്ച ആക്ഷൻ സീനുകൾ, മോശം തിരക്കഥയും വിഎഫ്എക്സും; വിമർശനങ്ങൾ ഏറ്റുവാങ്ങി പവൻ കല്യാൺ ചിത്രം

അഞ്ച് വർഷത്തോളമെടുത്ത് ഷൂട്ട് ചെയ്തതിൻ്റെ യാതൊരു ക്വാളിറ്റിയും സിനിമയ്ക്ക് ഇല്ലെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്

പവൻ കല്യാൺ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് സിനിമയാണ് ഹരി ഹര വീരമല്ലു. വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമ ഇന്ന് പുറത്തിറങ്ങി. റിപ്പോർട്ടുകൾ പ്രകാരം 250 കോടിയാണ് സിനിമയുടെ ബജറ്റ്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സിനും മേക്കിങ്ങിനും രണ്ടാം പകുതിയ്ക്കും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.

ചിത്രത്തിൽ പലയിടത്തും ബോഡി ഡബിളിൽ പവൻ കല്യാണിന്റെ തല വെട്ടിയൊട്ടിച്ച അവസ്ഥയിലാണുള്ളത് എന്നാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ആക്ഷൻ സീനുകളിലെ കുതിരയുടെ വിഷ്വലുകളിലെ വിഎഫ്എക്സിനും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ആദ്യ പകുതി മികച്ച തരത്തിൽ അവതരിപ്പിച്ച സിനിമയുടെ രണ്ടാം പകുതി വളരെ മോശമാണെന്നും കമന്റുകളുണ്ട്. അഞ്ച് വർഷത്തോളമെടുത്ത് ഷൂട്ട് ചെയ്തതിൻ്റെ യാതൊരു ക്വാളിറ്റിയും സിനിമയ്ക്ക് ഇല്ലെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. എന്നാൽ എം എം കീരവാണി നൽകിയ പശ്ചാത്തലസംഗീതത്തിന് കയ്യടികൾ ലഭിക്കുന്നുണ്ട്.

#HariHaraVeeraMallu starts off with some promise, thanks to Pawan Kalyan’s presence and a few decent action scenes. However, it suffers from a weak, outdated screenplay, poor VFX, dubbing issues, and directionless storytelling. Only Keeravani’s music truly stands out.Overall 2/5 pic.twitter.com/RU1tLabBiV

അതേസമയം, വമ്പൻ ഓപ്പണിങ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഈ പവൻ കല്യാൺ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: pawan kalyan film hari hara veera mallu receives negative reviews

To advertise here,contact us