മോശം സിനിമയെന്ന് വിമർശനം; കളക്ഷനിൽ 100 കോടി കടന്ന് ജുറാസിക് വേൾഡ് റീബർത്ത്

ഈ വർഷത്തെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ജുറാസിക് വേൾഡ് റീബർത്ത് എത്തിയിരിക്കുന്നത്.

ഹോളിവുഡിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ജുറാസിക് പാർക്കിന്‍റെ ഏഴാമത്തെ ചിത്രമാണ് ജുറാസിക് വേൾഡ് റീബർത്ത്. സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനിൽ ചിത്രം മുന്നേറുകയാണ്. സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരിക്കുകയാണ്.

ഈ വർഷത്തെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ജുറാസിക് വേൾഡ് റീബർത്ത് എത്തിയിരിക്കുന്നത്. ആദ്യം ടോം ക്രൂസിന്റെ 'മിഷൻ: ഇംപോസിബിൾ' ആണ്. തിയേറ്ററിൽ നിന്ന് 120 കോടിയാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തിൽ, 'ജുറാസിക് വേൾഡ് റീബർത്ത്' ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 500 മില്യൺ ഡോളർ കടന്നിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.

These dinosaurs are far from extinct! 🦖#JurassicWorldRebirth is now playing in English, Hindi, Tamil and Telugu.Book your tickets now!🔗- https://t.co/Y6GHDl3d83#JurassicWorld #GarethEdwards #ScarlettJohansson #JonathanBailey #MahershalaAli #UniversalPicturesIndia pic.twitter.com/z942R8UTGp

അതേസമയം, സിനിമയ്ക്ക് നേരെ നിറയെ വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ട്. പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെന്നും ത്രില്ലിംഗ് ആയി ഒന്നും തന്നെ സിനിമ നൽകുന്നില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ മുൻ ജുറാസി വേൾഡ് സിനിമകളേക്കാൾ ഈ സിനിമ മികച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.

ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗാരെത് എഡ്വേർഡ്സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ ജുറാസിക് പാർക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ്.

Content Highlights: Jurassic World Rebirth crosses 100 crores at the box office in India

To advertise here,contact us