മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഇനി മാർവെലിൻ്റേതായി പുറത്തിറങ്ങാനുള്ള സിനിമയാണ് 'ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്'. ജൂലൈ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് മാർവെൽ ആരാധകരെ ആവേശത്തിലാക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീൻ സംവിധാനം ചെയ്തിരിക്കുന്നത് റൂസോ ബ്രദേഴ്സ് ആണെന്നും ഇത് മാർവെലിന്റെ അടുത്ത വമ്പൻ സിനിമയായ 'അവഞ്ചേഴ്സ് ഡൂംസ് ഡേ'യിലേക്ക് ലീഡ് ചെയ്യുന്ന ഒന്നാണെന്നുമാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലെ ഫന്റാസ്റ്റിക് ഫോറിൽ റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന വില്ലനായ ഡോക്ടർ ഡൂം എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും ഇതോടെ ഫന്റാസ്റ്റിക് ഫോറിനെ ചുറ്റിപറ്റി വലിയ ഹൈപ്പ് ആണ് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരിക്കുന്നത്. മികച്ച ആദ്യ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
The #FantasticFour post-credit scene was directed by the Russo Bros., as confirmed by Matt Shakman.(via @Comicbook). pic.twitter.com/YZeJFIYgFJ
മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന 'അവഞ്ചേഴ്സ് ഡൂംസ് ഡേ'.അവഞ്ചേഴ്സ് ഡൂംസ് ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി റോബർട്ട് ഡൗണി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ വരാനിരിക്കുന്ന സിനിമയായ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഐമാക്സ്, 2D,3D വേർഷനുകളിലാണ് ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് പുറത്തിറങ്ങുന്നത്. പെഡ്രോ പാസ്കൽ, വനേസ കിർബി, എബോൺ മോസ്-ബച്രാച്ച്, ജോസഫ് ക്വിൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Fantastic four post credit made by avengers directors