സൂപ്പർതാര സിനിമകൾക്ക് വെല്ലുവിളിയായി ഒരു റൊമാന്റിക് ചിത്രം; ബോക്സ് ഓഫീസിൽ ചരിത്ര നേട്ടവുമായി 'സൈയാരാ'

ആഷിഖി 2, ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി

ഒരു കൊച്ച് ബോളിവുഡ് റൊമാന്റിക് ചിത്രം ഇപ്പോൾ ബോളിവുഡിൽ തരംഗം തീർക്കുകയാണ്. മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൈയാരാ' ആണ് ബോക്സ് ഓഫീസിൽ ചരിത്രമാകുന്നത്. തീർത്തും പുതുമുഖങ്ങളെ മുഖ്യ കഥാപാത്രമാക്കിയെടുത്ത സിനിമ സൂപ്പർതാര സിനിമകളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഏവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യ ദിനം ചിത്രം 24 കോടിയാണ് നേടിയിരിക്കുന്നത്. 21 കോടിയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. നിറഞ്ഞ സദസിലാണ് ചിത്രം എല്ലാ തിയേറ്ററിലും പ്രദർശിപ്പിക്കപ്പെടുന്നത്. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം കണ്ട് തിയേറ്ററിനുള്ളിൽ ആഘോഷിക്കുന്ന പ്രേക്ഷകരുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനത്തെക്കാൾ കളക്ഷൻ സിനിമ രണ്ടാം ദിവസം നേടുമെന്നാണ് കണക്കുകൂട്ടൽ. ഓവർസീസ് മാർക്കറ്റിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്.

Incredible opening for #Saiyaara in Domestic Box Office 🔥 Day 1 all India Gross - 24 CroresNett - 20 Crores Sensational 🙏 Bollywood is back to its all-time favourite genre..!! pic.twitter.com/JlF4WKnZ7E

ആഷിഖി 2 , ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മോഹിത് സൂരി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ സ്വീകാര്യത നേടുക പതിവാണ്. സൈയാരായിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിക്കുന്നത്. സങ്കല്പ് സദാനഹ്, രോഹൻ ശങ്കർ എന്നിവരാണ് സിനിമയുടെ എഴുത്തുകാർ. വികാസ് ശിവരാമൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Content Highlights: Saiyaraa opens big at worldwide box office

To advertise here,contact us