'ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള നടൻ'; കയ്യടികൾ വാരിക്കൂട്ടി മോഹൻലാൽ

'മോഹൻലാൽ എന്ന നടൻ യാഥാസ്ഥിതിക ചിന്തകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ട് തന്നിലെ സ്ത്രൈണതയെ മനോഹരമായി ആഘോഷിച്ചു കൊണ്ട് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു'

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ കത്തിച്ച മോഹൻലാൽ അഭിനയിച്ച ഒരു പരസ്യം വന്നു. പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു ആഡ്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര ആഘോഷിക്കൻ ഉള്ളത് എന്ന് തോന്നുമെങ്കിലും കൊണ്ടെന്റിലാണ് കാര്യം. മോഹൻലാലിന്റെ സ്ത്രൈണ ഭാവം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. എല്ലാ കോണിൽ നിന്നും മോഹൻലാലിന്റെ അഭിനയത്തിന് പ്രശംസകൾ നിറയുകയാണ്. ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള നടൻ എന്നാണ് മോഹൻലാലിനെ ആരാധകർ വർണിക്കുന്നത്.

മോഹൻലാൽ എന്ന നടൻ യാഥാസ്ഥിതിക ചിന്തകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ട് തന്നിലെ സ്ത്രൈണതയെ മനോഹരമായി ആഘോഷിച്ചുകൊണ്ട് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പ്. ഫാൻ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'എല്ലാ പുരുഷന്മാരിലും ഒരു സ്ത്രീ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന അർദ്ധനാരീശ്വര സങ്കൽപം ആഘോഷിക്കപ്പെടുന്ന ഒരു നാടും സംസ്കാരവുമാണ് നമുക്ക് ഉള്ളത്… ഒരുപക്ഷെ നമ്മുടെ തിളങ്ങുന്ന സാംസ്‌കാരിക പൈതൃകത്തിലെ ഏറ്റവും മനോഹരമായ സങ്കല്പങ്ങളിൽ ഒന്നായി ഞാൻ കണക്കാക്കുന്നതും അതിനെയാണ്..ആ സങ്കല്പത്തെ അതിന്റെ ശരിയായ അർത്ഥത്തിലും ഭംഗിയിലും ബഹുമാനത്തോടെയും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിച്ചാൽ തന്നെ ഒരു പരിധിവരെയുള്ള ലിംഗ അസമത്വങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിപരമായ ഒരു refinement നമ്മുടെ ചിന്തകളിലും കാഴ്ചപ്പാടിലും വരെ കൊണ്ട് വരാൻ സാധിക്കുമെന്ന് കരുതുന്നു..

ഇവിടെ ഇത് പറയാൻ ഉള്ള കാരണം, മോഹൻലാൽ എന്ന നടൻ യാഥാസ്ഥിതിക ചിന്തകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ട് തന്നിലെ സ്ത്രൈണതയെ മനോഹരമായി ആഘോഷിച്ചു കൊണ്ട് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട വിസ്മയകരമായ, അഭിമാനകരമായ, path -breaking ആയ ഒരു നിലപാട് തന്റെ അഭിനയം എന്ന ജോലിയിലൂടെ, തന്റെ പ്രതിഭയുടെ ഉപയോഗത്തിലൂടെ നിർഭയനായി ചെയ്യുന്ന കാഴ്ച കണ്ടത് കൊണ്ടാണ്… തന്റെ ഉള്ളിലെ സ്ത്രൈണത പുറത്ത് കൊണ്ട് വരിക എന്നത് ഒരു പുരുഷനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്… അതാണ് deep ഡൌൺ ആയി നമ്മുടെ ഉപബോധ മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ മൂടപ്പെട്ട നിലയിലാണ് അത് കിടക്കുക… മനസ്സും ഉപബോധ മനസ്സും ഒരുപോലെ ഒത്തിണങ്ങി ആ വികാരം പുറത്ത് കൊണ്ട് വന്നാൽ മാത്രമേ മനോഹരമായി അത് ശരീരത്തിന്റെ ചലനങ്ങളിലും കണ്ണുകളിലും ശരീര ഭാഷയിലും മുഖത്തെ ഭാവങ്ങളിലും പ്രത്യക്ഷപെടൂ…

അല്ലെങ്കിൽ അത് വെറും ഫാൻസി ഡ്രസോ, സ്ത്രീത്വത്തെ തന്നെ വികലമായി അവതരിപ്പിക്കുന്ന രീതിയിലോ അതിനെ അപമാനിക്കുന്ന രീതിയിലോ ഇരിക്കും..അത്രയധികം അവിശ്വസനീയമായ നിയന്ത്രണം തന്റെ ശരീരത്തിലും മനസ്സിലും ഉള്ള അസാമാന്യനായ പ്രതിഭയ്ക്ക് മാത്രമേ അത് പുറത്ത് കൊണ്ട് വരാൻ സാധിക്കു..വെറും ഒരു മിനിറ്റ് കൊണ്ട് മോഹൻലാൽ നമ്മുക്ക് കാണിച്ചു തന്നത് ആ മാജിക് ആണ്…മോഹൻലാലിന് അതിനു സാധിക്കും എന്ന പ്രകാശ് വർമ്മയുടെ അപാരമായ ആ വിശ്വാസത്തെ ആണ് നമ്മൾ ശരിയയായ അർത്ഥത്തിൽ "ആരാധന" അല്ലെങ്കിൽ "ആരാധകൻ" എന്ന് വിളിക്കേണ്ടത്… പണ്ടും പറഞ്ഞിട്ടുണ്ട്…ഇപ്പോഴും പറയുന്നു.. ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള, വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ച പ്രതിഭയുടെ കടലാഴം സമ്മാനിക്കുന്ന ഒരു പുസ്തകമാണ് മോഹൻലാൽ… അതിനെ മനോഹരമായി വായിക്കാനും വ്യാഖ്യാനിക്കാനും തയ്യാറായി വരുന്നവർക്ക് ഒരു ചിരിയിൽ നിന്ന് പോലും അയാൾ അത്ഭുതങ്ങൾ സമ്മാനിക്കും.'

Content Highlights: Mohanlal's feminine look gets a lot of applause on social media

To advertise here,contact us