സോഷ്യൽ മീഡിയ ആകെ ഇപ്പോൾ മോഹൻലാൽ മയമാണ്. പ്രകാശ് വർമയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിൻസ്മേര ഗോൾഡിന്റെ പരസ്യവും ഹൃദയപൂർവ്വത്തിന്റെ ടീസറുമെല്ലാം മോഹൻലാൽ ആരാധകരെയും സിനിമാപ്രേമികളെയും ഇളക്കി മറിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ ചിത്രമാണ് ആരാധകർ ആഘോഷമാക്കുന്നത്.
ചുവന്ന ഷർട്ടിട്ട് മീശ പിരിച്ച് നിൽക്കുന്ന മോഹൻലാലാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രങ്ങൾക്കൊപ്പം മറ്റൊരു സാമ്യതയും കൂടി മോഹൻലാൽ ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. പുറത്തുവന്ന സ്റ്റില്ലുകളിൽ ഒന്നിൽ പുച്ഛഭാവത്തിൽ മോഹൻലാൽ നോക്കുന്ന ചിത്രമുണ്ട്. ഇത് മോഹൻലാലിന്റെ നാട്ടുരാജാവ് എന്ന സിനിമയിലെ ഒരു സീനുമായി സാമ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ധിഖിന്റെ കഥാപാത്രത്തെ നോക്കി മോഹൻലാലിന്റെ പുലിക്കാട്ടിൽ ചാർലി ഒരു പുച്ഛഭാവം നൽകി നടന്നു പോകുന്ന രംഗമുണ്ട്. ഇതാണ് മോഹൻലാൽ വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
Completely dedicated to haters who had been hiding from Jan 26 🤞🤞💥2025 📈📈🔥മലയാളത്തിൻ്റെ മോഹൻലാൽതുടരും .......❤️😉🔥#Mohanlal #Hridayapoorvam #Drishyam3 pic.twitter.com/AF1OjPDFwF
നിറയെ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. 'പതിനൊന്ന് വർഷങ്ങൾക്ക് ശേഷം നാട്ടുരാജാവിനെ ഓർമിപ്പിച്ച് മോഹൻലാൽ', 'ഈ ദിവസം മോഹൻലാൽ തൂക്കി' എന്നിങ്ങനെയാണ് കമന്റുകൾ. അതേസമയം, ഇന്ന് പുറത്തിറങ്ങിയ മോഹൻലാലിന്റെ ഹൃദയപൂർവ്വം ടീസറിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.
Content Highlights: Mohanlal recreates natturajavu scene pic goes viral