എമ്മ വാട്‌സണ് ആറ് മാസം ഡ്രൈവിങ് വിലക്ക്; വൻ തുക പിഴയും വിധിച്ച് കോടതി

2024ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്

ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായിക എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. അമിതവേഗതയിൽ വണ്ടി ഓടിച്ചതിനാണ് താരത്തിന് 1044 യൂറോ പിഴ ചുമത്തിയത്. ഇതോടൊപ്പം ആറ് മാസം വാഹനം ഓടിക്കുന്നതിൽ നിന്നും എമ്മയ്ക്ക് വിലക്കും കോടതി ഏർപ്പെടുത്തി.

അമിതവേഗതയിലുള്ള ഡ്രൈവിങ്ങിനാണ് താരത്തിന് വിലക്കും പിഴയും നേരിടേണ്ടി വന്നിരിക്കുന്നത്. 2024ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 30 MPH സ്പീഡ് ലിമിറ്റുള്ള റോഡിൽ 38 MPH വേഗതയിലായിരുന്നു നടിയുടെ ഡ്രൈവിങ്ങെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് പെനാൽട്ടി പോയിന്റുകൾ താരത്തിന്റെ ഡ്രൈവിങ്ങിന് നേരത്തെ തന്നെയുണ്ടായിരുന്നു.

ഓക്‌സ്‌ഫോർഡിന്റെ സോണിലാണ് താരത്തിന്റെ അമിതവേഗതയിലുള്ള ഡ്രൈവിങ്. 2023 മുതൽ ഓക്‌സ്‌ഫോർഡിലെ വിദ്യാർഥി കൂടിയാണ് എമ്മ. താരത്തിന് നേരിട്ട് കോടതിയിലെത്താൻ സാധിക്കാത്തതിനാല്‍ അഭിഭാഷകനായ മാർക് ഹസ്ലമാണ് കോടതിയില്‍ എമ്മയെ പ്രതിനിധീകരിച്ചത്. കോടതി നടപടിയെ ബഹുമാനിക്കെന്നും പിഴ അടയ്ക്കലടക്കമുള്ള നടപടികളെല്ലാം എമ്മ പാലിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Content Highlights- Emma Watson banned from driving for 6 months because of speeding

To advertise here,contact us