ഇത്തവണയും ചെന്നൈ ഉണ്ടോ?പുതിയ സിനിമയെക്കുറിച്ചുള്ള പോസ്റ്റിൽ ആരാധകന്റെ കമന്റ്; ചിരിപ്പിച്ച് വിനീതിന്റെ മറുപടി

വിനീത് സിനിമകളിലെ സ്ഥിരം ചെന്നൈ കണക്ഷനെക്കുറിച്ചും കമന്റുകൾ ഉണ്ടായി

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിനീതിന്റെ ആദ്യ സിനിമയായ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ പതിനഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് വിനീത് നൽകിയത്. ത്രില്ലർ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നും വിനീത് പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

വിനീത് സിനിമകളിലെ സ്ഥിരം ചെന്നൈ കണക്ഷനെക്കുറിച്ചും കമന്റുകൾ ഉണ്ടായി. ‘ചെന്നൈ അധോലോകം ആയിരിക്കും’ എന്ന കമന്റിന്, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!’ എന്നായിരുന്നു വിനീതിന്റെ മറുപടി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ’ എന്ന കമന്റിന് 'ചെന്നൈ ഇല്ല, ഉറപ്പിക്കാം' എന്നായിരുന്നു വിനീതിന്റെ മറുപടി. നിരവധി ആരാധകരാണ് പുതിയ സിനിമയ്ക്ക് ആശംസകളുമായി എത്തുന്നത്. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നോബിള്‍ ബാബുവാണ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

Chennai Illa 😄#VineethSreenivasan https://t.co/brrWy92Mch pic.twitter.com/Zc52bUgqOx

മെറിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Content Highlights: Vineeth sreenivasan funny reply about his new film

To advertise here,contact us