മെഗാ റിലീസ് അലേർട്ട്! 'ബാഷ' 4K-യിൽ തിരിച്ചെത്തുന്നു, തലൈവർ റീ-എൻട്രി ! തീയതി പുറത്ത്

30 വർഷം തികയുന്ന ബാഷയുടെ റീറിലീസ് തീയതി പുറത്തുവന്നതോടെ ആഹ്ലാദത്തിലാണ് ഫാന്‍സ്

ആരാധകരെ ത്രസിപ്പിച്ച് തിയേറ്ററുകളിൽ 'തലൈവർ ഫീവർ' വീണ്ടും എത്തിക്കാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ബാഷ' വീണ്ടും വരുന്നു, അതും 4K റെസല്യൂഷനിൽ! റിലീസ് ചെയ്ത് 30 വർഷം തികയുന്ന ഈ കൾട്ട് ക്ലാസിക് ചിത്രം ജൂലൈ 18-ന് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് സിനിമാ ലോകത്ത് ഒരു സെൻസേഷൻ ആയി മാറുമെന്നുറപ്പ്. ഇത് വെറുമൊരു റീ-റിലീസല്ല, ഒരു ഫീനോമിനൻ തിരികെയെത്തുന്നതാണ്.

1995-ൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പിറന്ന 'ബാഷ' ഒരു തരംഗമായിരുന്നു. സാധാരണ ഓട്ടോ ഡ്രൈവറായ മാണിക്കത്തിന്റെ മാസ് പരിവേഷമുള്ള ബാഷയിലേക്കുള്ള കൂടുമാറ്റം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഷോക്ക് ആക്കിയിരുന്നു. രജനികാന്തിന്റെ സ്റ്റൈലും, പഞ്ച് ഡയലോഗുകളും, ആക്ഷൻ സീനുകളും 'നെക്സ്റ്റ് ലെവൽ' ആയിരുന്നു. "നാൻ ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി" എന്ന ഡയലോഗ് ഇന്നും ട്രെൻഡിംഗ് ആണ്.

ഈ സിനിമയുടെ 'മൈൻഡ് ബ്ലോയിംഗ്' ഡീറ്റെയിലുകളിലേക്ക് പോയാൽ, 'ബാഷ'യുടെ തിരക്കഥാ രചന വെറും പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാക്കി എന്നറിയുമ്പോൾ നിങ്ങൾ അമ്പരന്നുപോകും! രജനികാന്ത് തന്നെയാണ് ബാഷ എന്ന ടൈറ്റിൽ നിർദ്ദേശിച്ചതും, അതനുസരിച്ച് കഥയിൽ ഒരു മുസ്ലീം പശ്ചാത്തലം കൂട്ടിച്ചേർത്തതും. ഛായാഗ്രഹണം വെറും അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കി എന്നതും അതിശയിപ്പിക്കുന്ന വസ്തുതയാണ്. ചിത്രത്തിലെ വില്ലനായ മാർക്ക് ആന്റണി എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡിലെ പ്രമുഖ താരങ്ങളെയാണ് പരിഗണിച്ചത്. എന്നാൽ, ഒടുവിൽ രഘുവരൻ എന്ന ലെജൻഡറി നടൻ ഈ വേഷം ഏറ്റെടുത്തത് ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി.

ഇപ്പോൾ, ടെക്നോളജിയുടെ ഈ കാലത്ത്, 4K റെസല്യൂഷനിലും 'തീയേറ്റർ ഷേക്കിംഗ്' ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിലും 'ബാഷ' തിരിച്ചെത്തുമ്പോൾ, പഴയ തലമുറയിലെ 'സിനിമാ പ്രേമികൾക്ക്' ഒരു 'സൂപ്പർ നൊസ്റ്റാൾജിയ ട്രിപ്പ്' ഉറപ്പാണ്. ഒപ്പം, ഈ 'കില്ലർ' ചിത്രം പുതിയ തലമുറയ്ക്ക് ഒരു മികച്ച കാഴ്ചാനുഭവമായി മാറും.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ബാഷയുടെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല. രജനികാന്തിന്റെ കരിയറിലെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം, ഒരു ബോക്സ് ഓഫീസ് വിന്നർ എന്നതിലുപരി ഒരു ഫീലിംഗ് ആണ്. ഫാൻസ് കാത്തിരിക്കുന്നത് വെറുമൊരു സിനിമയല്ല, ഒരു 'ഹിസ്റ്ററി' വീണ്ടും റീ-റൈറ്റ് ചെയ്യുന്നത് കാണാനാണ്. 'എപ്പിക്' റീ-റിലീസിനായി തയ്യാറെടുക്കുക, തിയേറ്ററുകൾ 'പൊളിച്ചടുക്കാൻ' തലൈവർ വീണ്ടും വരുന്നു!

Content Highlights : Rajinikanth's blockbuster movie Baashha getting re released in 4K

To advertise here,contact us