കോളിവുഡിലെ അടുത്ത സെൻസേഷൻ ആകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'മോണിക്ക' എന്നാരംഭിക്കുന്ന ഗാനം ഒരു പക്കാ ഡാൻസ് നമ്പർ ആയിട്ടാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയും സൗബിനുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഗാനത്തിന്റെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആകെ തരംഗം തീർക്കുകയാണ് സൗബിന്റെ ഡാൻസ്.
ഗംഭീര ഡാൻസ് ആണ് സൗബിൻ ഗാനത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. പൂജയെ സൗബിൻ കടത്തിവെട്ടി എന്നാണ് കമന്റുകൾ. ഏത് സൂപ്പർതാരത്തിന്റെ ഒപ്പമെത്തിയാലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ നിറയെ സൗബിന്റെ ഡാൻസിന്റെ എഡിറ്റുകൾ കൊണ്ട് നിറയുകയാണ്. ഗാനം റിലീസ് ചെയ്ത സൺ ടിവിയുടെ യൂട്യൂബ് വീഡിയോയ്ക്ക് താഴെയും നടനെ അഭിനന്ദിച്ച് പ്രേക്ഷകർ എത്തി. ഏത് സിനിമയിലെ കഥാപാത്രത്തെയും മികച്ചതാക്കുന്ന സൗബിന്റെ മറ്റൊരു മുഖം ലോകേഷ് ഈ സിനിമയുടെ കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പലരും കമന്റായി പോസ്റ്റ് ചെയ്യുന്നുണ്ട്.
Soubin Shahir tho dance number idea.. Loki 👌👌#SoubinShahir #Anirudh#PoojaHegde @Dir_Lokesh @anirudhofficial pic.twitter.com/R7AdqSZeHy
Pooja Hegde was highly praised for dominating every dance number even if paired with 'SUPERSTARS' until the real showman showed up.The Name is Soubin Shahir. pic.twitter.com/cXsRNgiRd6
വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്റെ റാപ് ചെയ്തിരിക്കുന്നത് അസൽ കോലാർ ആണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറക്കിയ 'ചികിട്ടു' എന്ന ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.
Pooja who??.Machan completely stole the show..🔥🔥 pic.twitter.com/U1RGPcuWFb
ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Soubin dance goes viral after Monica video song