ഉദയ്പൂർ ഫയൽസ് സിനിമയുടെ റിലീസ് തടയാനാവില്ലെന്ന് സുപ്രീം കോടതി. ഹർജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സിനിമ ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചത്. ചിത്രം പുറത്തിറങ്ങിയാൽ കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. ചിത്രത്തിനെതിരെ ജമിയത്ത് ഉലമ അൽ ഹിന്ദും നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രം ജൂലൈ 11 ന് തിയറ്ററിൽ എത്തും.
2022 ജൂണില് രാജസ്ഥാനിലെ ഉദയ്പൂരില് കനയ്യ ലാല് എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര് കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. നടൻ വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്. ഭരത് എസ് ശ്രിനേറ്റാണ് തിരക്കഥയും സംവിധാനവും.
Content Highlights: The release of the movie Udaipur Files cannot be stopped says supreme court