തിയേറ്ററിൽ ആരവം തീർത്തു, ഇനി പിള്ളേർ ഒടിടിയിൽ പൊളിക്കും; 'മൂൺവാക്ക്' സ്ട്രീമിങ് തീയതി പുറത്ത്

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്ത ചിത്രമാണ് മൂൺവാക്ക്. എണ്‍പതുകളിലും തൊണ്ണൂറുകളുമായി കഥ പറയുന്ന ചിത്രത്തിന്റെ ആത്മാവ് ഡാന്‍സാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ യുവ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

ജൂലൈ എട്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നത്. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

#Moonwalk (Malayalam) streaming from July 8th on #JioHotstar 🍿!! pic.twitter.com/kKT4jemKVI

സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. മൂണ്‍വാക്കിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട് :സാബു മോഹന്‍,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍. ആക്ഷന്‍: മാഫിയ ശശി, ഗുരുക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാര്‍,സൗണ്ട് മിക്‌സ്: ഡാന്‍ജോസ്, ഡി ഐ : പോയെറ്റിക്.

Content Highlights: Moonwalk OTT streaming date announced

To advertise here,contact us