മലയാള സിനിമയിൽ പ്രശസ്തയായ നടിയാണ് ശ്വേത മേനോൻ. കരിയറിൽ ഉടനീളം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ വിവാദങ്ങൾ ഒഴിയാതെ നടിയെ പിന്തുടർന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ താൻ അവതരിപ്പിച്ചിട്ടുള്ള ഇറോട്ടിക് രംഗങ്ങളെക്കുറിച്ച് പറയുകയാണ് ശ്വേത മേനോൻ. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളിൽ ചെയ്തതെന്നും സിനിമയിൽ അത് ജോലിയാണെന്നും ശ്വേത പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളിൽ ചെയ്തത്, ഷൂട്ടിംഗിൽ അത് ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാൽ അതിന്റെ കാരണം എന്റെ വ്യക്തതയാണ്.
ഇത്തരം രംഗങ്ങളില് അഭിനയിക്കുന്നതിനെ വിവാഹജീവിതവുമായി ബന്ധപ്പെടുത്തി നിരന്തരം ശ്വേതയ്ക്കെതിരെ പ്രതികരണങ്ങളുയരാറുണ്ട്. അത്തരം പ്രതികരണങ്ങള്ക്കും നടി മറുപടി നല്കി. "എനിക്ക് എന്റെ ഇൻഡസ്ട്രിയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്ക് സിനിമാ രംഗത്ത് റൊമാൻസുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാൻ തോന്നുമ്പോഴാണ് റൊമാൻസുണ്ടാകുക. അത് നടക്കില്ലെന്ന് എനിക്കറിയാം. സിനിമാ രംഗത്തിന്റെ പ്ലസും മെെനസും അറിയാം.
ഒരേസമയത്ത് രണ്ട് പേരും ഔട്ട് ഡോർ പോയി ഷൂട്ട് ചെയ്ത് തിരിച്ച് വന്നാൽ പിന്നെ ഫാമിലി ലെെഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയിൽ ജീവിതം കഴിഞ്ഞു. റിയാലിറ്റിയിൽ അതൊന്നുമില്ല. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്ക് തീരുമാനിക്കാൻ പറ്റില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങളെ എനിക്ക് എടുക്കാൻ പറ്റൂ,' ശ്വേത മേനോൻ പറഞ്ഞു.
Content Highlights: Shweta Menon talks about acting in erotic films