ബ്രാഡ് പിറ്റ് നായകനായെത്തിയ ജോസഫ് കോസിങ്കി സംവിധാനം ചെയ്ത ചിത്രമാണ് F1. ബ്രാഡിനൊപ്പം ഡാംസൺ ഇദ്രീസ് കെറി കോണ്ടൺ ഹാവിയർ ബാർഡം എന്നിവരും ചിത്രത്തില് അണിനിരക്കുന്നുണ്ട്. ലോകമെമ്പാടും മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രം ഇന്ത്യയിലും വൻ കുതിപ്പാണ് നടത്തുന്നത്. ആദ്യ മൂന്ന് ദിനത്തിൽ 21.40 കോടി രൂപ നേടിയ ചിത്രം നാലാം ദിനം 3.25 കോടി കൂടെ നേടിയിരിക്കുകയാണ്.
ഇന്ത്യയിൽ മികച്ച കളക്ഷനും മികച്ച ഓഡിയൻസുമായി മുന്നോട്ട് നീങ്ങുന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 24.65 കോടി രൂപയാണ് നേടിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ 13.25 കോടി നേടിയ F1 മൂന്നാം ദിനം എട്ട് കോടിയാണ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്.
ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഐമാക്സ് സ്ക്രീനിൽ കാണേണ്ട സിനിമാറ്റിക് വിസ്മയം എന്നും അഭിപ്രായങ്ങൾ ഉണ്ട്. പ്രേക്ഷകർ ഐമാക്സ് സ്ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. രണ്ടാം ആഴ്ചയിലും ഐമാക്സ് സ്ക്രീനുകൾ സിനിമയ്ക്ക് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
Content Highlights- F1 movie India Collection