ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം "ടെക്സാസ്‌ ടൈഗർ" അനൗൺസ്മെന്റ് ടീസർ എത്തി

നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അനൗൺസ്മെന്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

കാൻ പുരസ്കാര ജേതാവായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ', 'മുറ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവാണ് ഹൃദു ഹറൂൺ. ഇദ്ദേഹം നായകനാകുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സിനിമയുടെ സംവിധാനം സെൽവ കുമാർ തിരുമാരൻ ആണ്. ഇദ്ദേഹത്തിന്‍റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. സെൽവ കുമാർ തിരുമാരൻ മുമ്പ് സംവിധാനം ചെയ്ത 'ഫാമിലി പടം', നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു.

യുകെ സ്ക്വാഡിന്റെ ബാനറിൽ ഫാമിലി പടത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ടെക്സസ് ടെെഗര്‍ നിർമ്മിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ.

പ്രദീപ് രംഗനാഥൻ, മമിതാ ബൈജു എന്നിവരോടൊപ്പം ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിലും, ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം മേ നെ പ്യാർ കിയാ എന്ന ചിത്രത്തിലും ഹൃദു ഹാറൂൺ അഭിനയിക്കുന്നുണ്ട്. പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: 'Texas Tiger' announcement teaser arrives

To advertise here,contact us