വിജയ്‌യുടെ സ്വാഗ് വളരെ സ്വാധീനിച്ചിട്ടുണ്ട്, അതുപോലെ എന്നെയും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ചു: സന്ദീപ്‌

സിനിമയിലെത്താനുള്ള പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്

ആലപ്പുഴ ജിംഖാന, പടക്കളം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സന്ദീപ് പ്രദീപ്. മനു സ്വരാജ് സംവിധാനം ചെയ്ത 'പടക്കളം' എന്ന ചിത്രം ഒടിടി റിലീസായതോടെ നടന്റെ അഭിനയവും പ്രകടനവുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോള്‍ സിനിമയിലെത്താനുള്ള പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്.

ദളപതി വിജയ്‌യുടെ പടങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സന്ദീപ് പറയുന്നത്. സിനിമകളില്‍ വിജയ്‌യുടെ സ്വാഗിനെ കുറിച്ചും സന്ദീപ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

'വിജയ് ചിത്രങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നല്ല സ്വാഗുള്ള ഹീറോയിക് ആയിട്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. വിജയ്‌യുടെ കഥാപാത്രങ്ങളെ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. പാട്ടുകളെല്ലാം പ്ലേ ചെയ്ത് ഞാനും അതുപോലെ ചെയ്യാറുണ്ട്. അതുപോലെ എന്നെയും കണ്ടാല്‍ കൊള്ളാമായിരുന്നെന്ന് എവിടെയൊക്കെയോ തോന്നി', സന്ദീപ് പറഞ്ഞു.

Anchor : 'What inspired u to get into cinema'?#SANDEEP [Padakkalam] : "@actorvijay films, his swag movies, i used to imitate and enjoy his songs and fights from childhood, i dreamt of becoming like such characters "This is why Kerala is Thalapathy Fort!🤍🔥 #JanaNayagan pic.twitter.com/ajROTqYU3n

ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷനിലെത്തിയ ചിത്രമായിരുന്നു മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പടക്കളം ഒടിടിയില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഒടിടിയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Content Highlights: Sandeep Pradeep about how he influenced by actor Vijay Movies

To advertise here,contact us