സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടിയാകുമെന്ന് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂര്യ 45. അക്കാരണത്താൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. ഇപ്പോൾ ഈ സിനിമയുടെ ടീസറിനെക്കുറിച്ചുള്ള അപ്ഡേറ്റുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ജൂൺ 20 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എല്ലാം ഇപ്പോൾ തന്നെ വൈറലാണ്. ടീസറിനൊപ്പം സിനിമയുടെ ടൈറ്റിലും പുറത്തുവരും. 'വേട്ടൈ കറുപ്പ്' എന്നായിരിക്കും പേര് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്.
#Suriya45 Update ⏳️June 20th. pic.twitter.com/OIIGlIkTf2
ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള് കൈകാര്യം ചെയ്യുന്നുണ്ട്.
#Suriya45 Title Teaser on June 20th 💥 pic.twitter.com/BBSiuQX84M
പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സ് ആണ് സിനിമയ്ക്കായി സംഘട്ടനങ്ങൾ ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി , മലയാളം ഭാഷകളിലായി ഒട്ടേറെ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫർമാരാണ് അൻപറിവ് മാസ്റ്റേഴ്സ്. കബാലി, കെ ജി എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ, കൽക്കി തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് അൻപറിവ് ടീം ആണ്. അതേസമയം, വിജയ് ചിത്രമായ ജനനായകന്റെ ടീസർ ജൂൺ 22 ന് എത്തുമെന്നാണ് റിപ്പോർട്ട്.
Content Highlights: Suriya 45 teaser from june 20 according to reports