ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ചിത്രവുമായി അതിശയിപ്പിക്കാൻ പ്രഭാസ്; രാജാസാബ് ടീസർ പുറത്ത്

ഹൈദരാബാദ് വെച്ചാണ് ഈ ഹൊറർ-ഫാന്‍റസി ചിത്രത്തിന്‍റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ആരാധകരുടെ ആഘോഷങ്ങൾക്കിടയിലൂടെ ഹൈദരാബാദ് വെച്ചാണ് ഈ ഹൊറർ-ഫാൻറസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ഡിസംബർ 5നാണ് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസർ. തമൻ എസ്, ഒരുക്കിയിരിക്കുന്ന സംഗീതം ത്രിസിപ്പിക്കാൻ സാധിക്കുന്നവയാണ്. ടീസറിന്റെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരനായി തമന്റെ മ്യൂസിക്കിന് സാധിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാൻറസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവൻറ്, മാധ്യമങ്ങൾക്ക് 'ദി രാജാസാബി'ൻറെ മിസ്റ്ററി ലോകത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു.

രഹസ്യങ്ങൾ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിന് നടുവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്ന, കോടമഞ്ഞിൻറെ കുളിരുള്ള, നിഴലുകൾ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങൾക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ബിഗ് സ്‌ക്രീനിൽ ഏവരും സാക്ഷികളാകാൻ പോകുന്ന പേടിപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള സൂചനയാണിതെന്ന് പറയാം.

പ്രഭാസിനൊപ്പം സംവിധായകൻ മാരുതി, നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ്, സംഗീത സംവിധായകൻ തമൻ എസ് എന്നിവർ സ്റ്റേജിലേക്ക് എത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പ്രഭാസിന്റെ തിരിച്ചുവരവിനെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണ് പ്രഭാസ് എത്തിയിരിക്കുന്നത്. വമ്പൻ എനർജിയും അതിനൊത്ത ലുക്കിലുമാണ് ഒരു പ്രഭാസ് എത്തുന്നത്. മറ്റൊന്ന് നിഗൂഢമായ, പേടിപ്പിക്കുന്ന വേഷപ്പകർച്ചയാണ്. ''രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും'', നിർമ്മാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞു. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും എന്ന വിശേഷണവുമായി എത്തുന്ന ഹൊറർ എൻറർടെയ്‌നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനിലാണ് തിയേറ്ററിലെത്തുന്നത്. എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എന്റർടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാസാബ്'.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Content Highlights- Biggest Horror Movie Raajasaabh of Prabas teaser released

To advertise here,contact us