ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ജൂൺ 20 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ റൺ ടൈം പുറത്തുവന്നിരിക്കുകയാണ്.
മൂന്ന് മണിക്കൂറും ഒരു മിനിറ്റുമാണ് സിനിമയുടെ പുതിയ റൺ ടൈം. നേരത്തെ മൂന്ന് മണിക്കൂർ 15 മിനിറ്റുമായിരുന്നു സിനിമയുടെ ദൈർഘ്യം. 14 മിനിട്ടാണ് ഇപ്പോൾ സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. സമീപ കാലത്തിറങ്ങിയ സിനിമകളുടെ ദൈർഘ്യം സംബന്ധിച്ച് സോഷ്യൽ മീഡിയിൽ ചിലർ അതൃപ്തി അറിയിച്ചിരുന്നു. രണ്ടര മണിക്കൂറിൽ കൂടുതലുള്ള എമ്പുരാൻ, റെട്രോ പോലുള്ള സിനിമകൾ ലാഗ് ആയിരുന്നുവെന്നും ബോർ അടിപ്പിച്ചു എന്നുമായിരുന്നു പ്രധാന പരാതികൾ. കുബേര മൂന്ന് മണിക്കൂറിൽ എത്തുമ്പോൾ ലാഗ് ആയിരിക്കുമോ എന്നുള്ള കമന്റുകൾ നേരത്തെ വന്നിരുന്നു. ഇതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ സിനിമയുടെ ദൈർഘ്യം കുറച്ചത്.
#Kuberaa - UA, Re-Censored to reduce length by 14 minutes!Original Run Time : 195 MinsNew RunTime : 181 Mins
ചിത്രത്തിന്റെ ട്രെയ്ലർ നാളെ പുറത്തിറങ്ങും. നാഗാർജുനയുടെയും ഒരു ഗംഭീര പെർഫോമൻസ് സിനിമയിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോേണ് പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Dhanush film Kubera trimmed by 14 minutes