മാസ്സ് ഗാനങ്ങൾ ഉണ്ടാക്കാൻ മലയാളത്തിനെക്കാൾ എളുപ്പം അങ്ങ് തമിഴിലാണ്: ജേക്സ് ബിജോയ്

ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുന്ന ക്രിഞ്ച് അല്ലാത്ത തരത്തിലായിരിക്കണം ആ പാട്ടുകൾ

തമിഴിൽ മാസ്സ് പാട്ടുകൾ ഉണ്ടാക്കാൻ മലയാളത്തേക്കാളും എളുപ്പമാണെന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. മലയാളത്തിൽ മാസ്സ് ഗാനങ്ങൾ ഉണ്ടാക്കാൻ പാടാണ്. ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിലായിരിക്കണം ആ പാട്ടുകൾ എന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ നൽകുന്നതോ സ്ക്രിപ്റ്റിൽ നിന്ന് വരുന്നതോ ആയ ഐഡിയയിൽ നിന്നാണ് അത്തരം നല്ല ഗാനങ്ങൾ ഉണ്ടാകുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജേക്സ് ബിജോയ് പറഞ്ഞു.

'തമിഴിൽ മാസ്സ് പാട്ടുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷെ മലയാളത്തിൽ അത് അത്ര എളുപ്പമല്ല, ഭയങ്കര പാടാണ്. ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുന്ന ക്രിഞ്ച് അല്ലാത്ത തരത്തിലായിരിക്കണം ആ പാട്ടുകൾ. അവിടെ ട്യൂണിനും ബീറ്റിനേക്കാളും പ്രാധാന്യം വരികൾക്കാണ്. എന്താണ് ആ പാട്ടിലൂടെ നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത് എന്നതിലാണ് എല്ലാം ഇരിക്കുന്നത്. ആ ഐഡിയ ചിലപ്പോൾ സംവിധായകന്റെ കയ്യിൽ നിന്നോ സ്ക്രിപ്റ്റിൽ നിന്നോ വരാം', ജേക്സ് ബിജോയ് പറഞ്ഞു.

രണം, കിംഗ് ഓഫ് കൊത്ത, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതം നൽകിയ ആളാണ് ജേക്സ് ബിജോയ്. തുടരുമിൽ ജേക്സ് ഈണം നൽകിയ ഗാനങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിലും ജേക്സിൻ്റെ സംഗീതത്തിന് വലിയ പങ്കുണ്ടായിരുന്നു. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഐ ആം ഗെയിം ആണ് ഇനി പുറത്തിറങ്ങാനുള്ള ജേക്സിൻ്റെ ചിത്രം.

Content Highlights: It is easier to make mass songs in tamil than malayalam says Jakes bejoy

To advertise here,contact us