തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനും നടനുമാണ് ജി വി പ്രകാശ് കുമാർ. നിരവധി ഹിറ്റുകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. വെങ്കി അറ്റ്ലൂരി സംവിധാനത്തിലെത്തുന്ന സൂര്യ ചിത്രത്തിനാണ് അദ്ദേഹം ഇപ്പോൾ സംഗീതം നൽകുന്നത്. സിനിമയിലെ ആദ്യ ഗാനത്തിന്റെ കോമ്പോസിഷൻ പൂർത്തിയായെന്ന് പറയുകയാണ് ജി വി പ്രകാശ്. വെങ്കി അറ്റ്ലൂരിയുടെ വാത്തി, ലക്കിഭാസ്കർ എന്നീ ഹിറ്റ് സിനിമൾക്ക് സംഗീതം നൽകിയിരുന്നതും ജി വി പ്രകാശ് കുമാർ ആയിരുന്നു.
'സൂര്യ46 സിനിമയിലെ ആദ്യ പാട്ടിന്റെ കോമ്പോസിഷൻ പൂർത്തിയായി. വിചാരിച്ചതിലും ഗംഭീരമായി വന്നിട്ടുണ്ട്. നേരത്തെ വെങ്കി അറ്റ്ലൂരിയുമായി വർക്ക് ചെയ്ത രണ്ട് സിനിമയും ഹിറ്റാണ്. ആദിക് രവിചന്ദ്രൻ സിനിമകളായ മാർക്ക് ആന്റണി, ഗുഡ് ബാഡ് അഗ്ലി പോലെ. വാത്തി & ലക്കിഭാസ്കർ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഞാൻ സൂര്യ46- ൽ വെങ്കി അറ്റ്ലൂരിയുമായി പ്രവർത്തിക്കുകയാണ്,' ജി വി പ്രകാശ് കുമാർ പറഞ്ഞു. എം പവർ എന്ന ചാനലിന് നൽകിയ അഭുമുഖത്തിലാണ് പ്രതികരണം. വീണ്ടും ഈ കോംബോ ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
"#Suriya46 First single composition has completed✅. Bayangarama vandhuruku🥶. Like how I have associated with Adhik for #GBU after TIN & MarkAntony success. It's same with VenkiAtluri also for #Suriya46 after Vaathi & LuckyBhaskar success🔥"- #GVPrakashpic.twitter.com/XOaLOJtu9y
അതേസമയം, 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്.
Content Highlights: GV Prakash kumar says the first single of Suriya 46 is complete