അപ്പോ ലിയോയ്ക്ക് മുൻപുള്ള കഥയാണോ ബെൻസ്! ചിത്രത്തിൽ നിവിനൊപ്പം മഡോണയും?: ക്രോസ്ഓവർ ഉറപ്പിച്ച് ആരാധകർ

ലിയോയ്ക്കും മുൻപ് നടക്കുന്ന കഥയായിട്ടാണ് ബെൻസ് ഒരുങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച

icon
dot image

സംവിധായകൻ ലോകേഷ് കനകരാജ് അവതരിപ്പിച്ച യൂണിവേഴ്‌സ് ആണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. ഇതുവരെ മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. കൈതി, വിക്രം, ലിയോ എന്നിവയാണ് ഈ യൂണിവേഴ്സിന്റെ കീഴിൽ വന്ന സിനിമകൾ. രാഘവൻ ലോറൻസ് നായകനായി എത്തുന്ന ബെൻസ് ആണ് ഇനി ഈ യൂണിവേഴ്സിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ലിയോ എന്ന വിജയ് ചിത്രത്തിൽ അവതരിപ്പിച്ച എലിസ ദാസ് എന്ന കഥാപാത്രമായിട്ടാണ് മഡോണ ബെൻസിൽ എത്തുന്നത്. അങ്ങനെയെങ്കിൽ ലിയോയ്ക്കും മുൻപ് നടക്കുന്ന കഥയായിട്ടാണ് ബെൻസ് ഒരുങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇതോടെ കൂടി ബെൻസ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുന്നതാണെന്നത് ഉറപ്പിക്കാമെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിൽ കാമിയോ റോളിൽ കമൽ ഹാസനോ വിജയ്‌യോ എത്തുമോ എന്നതും ചർച്ചയാകുന്നുണ്ട്.

ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. നിവിനെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ട്വിൻഫിഷ് വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ സിനിമയിൽ അവതരിപ്പിക്കുന്നത്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്.

As per reports *MADONNA SEBASTIAN* is Onboard for #Benz ❤️‍🔥 (Which is reportedly a part of LCU) 🔥🔥🔥🔥🔥🔥🔥🔥What’s Loki is cooking again 🤯🤯🤯🤯❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ❓❓❓❓❓❓❓#MadonnaSebastian #RaghavaLawrence #NivinPauly #LokeshKanagaraj #Leo pic.twitter.com/ZeT3QQZQzd

#Benz - #MadonnaSebastian is buzzed to be part of the film, the character which died in the previous LCU #LEO 😳🔥Additionally #Madhavan also plays a negative shade character in the film🔪💥 pic.twitter.com/JH8gi4GyyW

ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.

Content Highlights: Reports says Madonna Sebastian joins Benz as Leo movie character

To advertise here,contact us
To advertise here,contact us
To advertise here,contact us