ഡബിൾ പഞ്ചിന് ഒരുങ്ങി കാർത്തി; സർദാർ 2 ചിത്രീകരണം പൂർത്തിയായി

പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ

കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാർ 2 ന്റെ ചിത്രീകരണം പൂർത്തിയായി. കാർത്തി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ ഇക്കാര്യം അറിയിച്ചത്.

#Sardar2 - That’s a wrap!. What an adventure it’s been!!@Psmithran @iam_SJSuryah @lakku76 @venkatavmedia @B4UMotionPics @MalavikaM_ @AshikaRanganath @rajishavijayan @iYogiBabu @SamCSmusic @george_dop @editorvijay @Prince_Pictures pic.twitter.com/gg0sXFNpsd

2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. ചൈന, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലായി 100 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സർദാർ ആദ്യഭാഗത്തിന് സംഗീതം നല്‍കിയത് ജിവി പ്രകാശ് കുമാറായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.

സർദാർ 2 വിൽ എസ്ജെ സൂര്യയാണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. സര്‍ദാര്‍ 2വില്‍ മാളിവിക മോഹനന്‍ നായികയായി എത്തും. കാര്‍ത്തി ആദ്യചിത്രത്തിലെ പോലെ തന്നെ ഇരട്ട വേഷത്തിലാകും എത്തുക. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.

Content Highlights: Sardar 2 movie shooting completed

To advertise here,contact us