സർവ്വ സ്വത്തും വിറ്റ് ഈ സിനിമ എടുക്കണം എന്ന് തോന്നിയ സ്ക്രിപ്റ്റ് ആണ് ആട് 3യുടേത്; വിജയ് ബാബു

ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമായാണ്.

icon
dot image

കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. സിനിമയുടെ ഓരോ അപ്ഡേറ്റിനും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ നിർമാതാവ് കൂടിയായ വിജയ് ബാബു. ക്രിസ്മസ് റിലീസായി തന്നെ സിനിമ തിയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും മറ്റു രണ്ട് ഫ്രാഞ്ചൈസികളെ അപേക്ഷിച്ച് ആട് 3 ഫൺ ഫാന്റസി കോമഡി ചിത്രമായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞങ്ങൾ ക്രിസ്മസിന് വരാൻ തന്നെയാണ് പ്ലാൻ. ഇപ്പോഴും അതനുസരിച്ചാണ് ഷൂട്ട് തുടങ്ങിയതും മറ്റു പരിപാടികൾ നടക്കുന്നതും. ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമയാണ് . ഒരു ഫാന്റസി കോമഡി മൂഡിലാണ് സിനിമ പോകുന്നത്. ചില സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഇത് എങ്ങനെ എങ്കിലും ചെയ്യണം എന്ന് തോന്നും. സർവ്വ സ്വത്തും വിറ്റ് ചെയ്യണം എന്നൊരു മൂഡ് തോന്നും അതുപോലെ ഒരു സ്ക്രിപ്റ്റ് ആണിത്. ചെയ്ത് വരുമ്പോൾ എങ്ങനെ വരും എന്നറിയില്ല, ക്യാപ്റ്റൻ ആയ മിഥുനെ വിശ്വസിക്കുന്നു. കഥ പറയുമ്പോൾ ചില സംവിധായകർ നമ്മൾ വിചാരിക്കുന്നതിന് മുകളിൽ തരും ചിലർ താഴെ തരും ചിലർ അതിൽ ഉള്ളത് പോലെ തരും. മിഥുൻ എപ്പോഴും മുകളിൽ തരുന്ന സംവിധായകൻ ആണ്. തീർച്ചയായും ആട് നല്ലൊരു എന്റർടൈനർ സിനിമയായിരിക്കും,' വിജയ് ബാബു പറഞ്ഞു.

ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവര്‍ ആട് 3യില്‍ പ്രധാന വേഷങ്ങളില്‍ എത്തും. 2015ല്‍ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആ​ട്- ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും സോഷ്യല്‍ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Content Highlights : actor vijay babu about aadu 3 movie

To advertise here,contact us
To advertise here,contact us
To advertise here,contact us