മമ്മൂട്ടി ഐക്കോണിക്ക് ഫിഗറാണ്, ഇപ്പോഴും അദ്ദേഹത്തിന് ഒരു മാറ്റവും ഇല്ല; സിമ്രാൻ

'മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക്ക് ഫിഗറാണ്'

ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ താരറാണി എന്നറിയപ്പെട്ടിരുന്ന നടിയാണ് സിമ്രാൻ. തമിഴിലും, തെലുങ്കിലും, കന്നഡയിലും, മലയാളത്തിലും നടി സാനിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നടി. വർഷം ഇത്രയായിട്ടും മമ്മൂട്ടിയ്ക്ക് ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം ഐക്കോണിക്ക് ഫിഗറാണെന്നും സിമ്രാൻ പറഞ്ഞു.

'മമ്മൂട്ടി സാറിന്റെ കൂടെ ഞാൻ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ് നാട്ടിൽ റിലീസ് ചെയ്യുമ്പോൾ ഡൽഹി ദർബാർ എന്നായിരുന്നു പേര്. സിനിമയുടെ മ്യൂസിക് ഡയറക്ടർ വിദ്യാ സാഗർ ആയിരുന്നു. ഞാൻ ആ സിനിമയിൽ മമ്മൂട്ടി സാറിന്റെ പെയർ അല്ലായിരുന്നു. രണ്ട നല്ല പാട്ടുകൾ ഉണ്ടായിരുന്നു സിനിമയിൽ. വിദ്യാ സാഗറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ചിത്രം.

#Simran about Mammokka #Mammootty𓃵 pic.twitter.com/Vh7oGdYMhD

തമിഴിന് മുന്നേ ഞാൻ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് നേരുക്ക് നേർ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക്ക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെയാണ്. കുറച്ചുപോലും മാറിയിട്ടില്ല'; സിമ്രാൻ പറഞ്ഞു.

Content Highlights: Simran talks about Mammootty

To advertise here,contact us