'ലാലേട്ടൻ ചിത്രങ്ങൾക്ക് മാർക്കറ്റ് ഇല്ലാത്ത രാജ്യമില്ല'; ഗൾഫിൽ ടോപ് 10 ല്‍ നാലും മോഹൻലാൽ ചിത്രങ്ങൾ

ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളില്‍ നാലും മോഹൻലാൽ ചിത്രങ്ങൾ

മലയാള സിനിമകൾ ഇന്ന് വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നതും റെക്കോർഡ് കളക്ഷനുകൾ വാരി കൂട്ടുന്നതും പുതുമയുള്ള കാര്യമല്ല. യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങി ഇന്ന് എല്ലായിടത്തും മലയാള സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഇതിനൊക്കെ മുൻപ് മലയാള സിനിമയുടെ ആദ്യ വിദേശ മാര്‍ക്കറ്റ് ഗള്‍ഫ് ആയിരുന്നു. ഇപ്പോഴിതാ ഗള്‍ഫില്‍ എക്കാലത്തും മികച്ച കളക്ഷന്‍ നേടിയ പത്ത് മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ട്രാക്കര്‍മാരായ ഫോറം റീല്‍സ്.

ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളതും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ നാലെണ്ണവും മോഹൻലാൽ സിനിമകളാണ്. എമ്പുരാൻ, തുടരും, ലൂസിഫർ, പുലിമുരുകൻ എന്നിവയാണ് ഈ സിനിമകള്‍. മമ്മൂട്ടി, ഫഹദ്, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയ അഭിനേതാക്കളുടെ ഒന്ന് വീതം സിനിമകളും ലിസ്റ്റിൽ ഉണ്ട്. 9.72 മില്യണ്‍ ഡോളര്‍ നേടി പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ എത്തിയ എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

#FRExclusive : GULF Top Grossers - Mollywood 🎖️ Empuraan - $9.72M #Thudarum - $6.94MLucifer - $5.70M2018 Movie - $5.64MPulimurugan - $4.91MManjummel Boys - $4.86MAavesham - $4.26MBheeshmaparvam - $4.23M Aadujeevitham - $3.80M Premam - $3.52M

രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത തുടരും ആണ്. 6.94 മില്യണ്‍ ഡോളര്‍ ആണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. ഒടിടി യിൽ എത്തിയെങ്കിലും സിനിമ ഇപ്പോഴും തിയേറ്റർ വിട്ടിട്ടില്ല, അതുകൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. ലൂസിഫർ മൂന്നാം സ്ഥാനത്തും ടോവിനോ തോമസിന്റെ 2018 നാലാം സ്ഥാനത്തുമുണ്ട്. 5.70 മില്യണ്‍ ഡോളര്‍ ആണ് ലൂസിഫർ നേടിയതെങ്കിൽ 5.64 മില്യണ്‍ ഡോളര്‍ ആണ് 2018 ന്റെ കളക്ഷൻ. പുലിമുരുകൻ അഞ്ചാം സ്ഥാനത്തും മഞ്ഞുമ്മല്‍ ബോയ്സ് ആറാം സ്ഥാനത്തും ഫഹദ് ഫാസിലിന്‍റെ ആവേശം ഏഴാം സ്ഥാനത്തുമാണ്. ഭീഷ്മ പര്‍വ്വം, ആടുജീവിതം , പ്രേമം തുടങ്ങിയ ചിത്രങ്ങളാണ് ലിസ്റ്റിൽ ബാക്കിയുള്ള സിനിമകൾ.

Content Highlights: Four of Mohanlal's films are among the highest grossing films in the Gulf

To advertise here,contact us