ഈ മോൻ വന്നതേ അങ്ങ് ചുമ്മാ പോകാൻ അല്ല!, ഗദ്ദർ തെലങ്കാന ഫിലിം അവാർഡിൽ തിളങ്ങി ദുൽക്കറും ലക്കി ഭാസ്കറും

ഒരിടവേളക്ക് ശേഷം ദുൽഖറിന്റേതായി തിയേറ്ററിലെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു

icon
dot image

2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകൾ തൂത്തുവാരി ദുൽഖർ ചിത്രം ലക്കി ഭാസ്കർ. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

മികച്ച മൂന്നാമത്തെ മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നിവയാണ് സിനിമയ്ക്ക് ലഭിച്ച മറ്റു പുരസ്‌ക്കാരങ്ങൾ. വെങ്കി അറ്റ്ലൂരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ദുൽഖറിന്റേതായി തിയേറ്ററിലെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തില്‍ നിന്ന് നേടിയ ചിത്രത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയായിരുന്നു സിനിമയുടെ കേരളത്തില്‍ നിന്നുള്ള ഫൈനല്‍ കളക്ഷന്‍.

ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തെലുങ്കില്‍ ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. ഒടിടിയിലും ലക്കി ഭാസ്കറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തുടര്‍ച്ചയായി 100 ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ത്യാ ടോപ് 10ല്‍ സ്ഥാനം പിടിച്ച ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ആര്‍ആര്‍ആര്‍, ദേവരാ, കല്‍ക്കി 2898 എഡി എന്നീ സിനിമകളെ പിന്തള്ളിയാണ് ലക്കി ഭാസ്‌കര്‍ ഈ റെക്കോര്‍ഡ് കൈവരിച്ചത്.

The sensational blockbuster #LuckyBaskhar wins big at #GaddarAwards2025 🏆Third Best FilmBest Screenplay – #VenkyAtluriSpecial Jury Award – @dulQuer Best Editor – @NavinNooli A Proud moment for the entire team! 🎉We thank the government of Telangana for this honours! ❤️ pic.twitter.com/GXH3tStwzD

ലക്കി ഭാസ്‌കര്‍ നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തില്‍ നായികാവേഷത്തിലെത്തിയത്. മീനാക്ഷിയടക്കം ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനവും ജിവി പ്രകാശിന്‍റെ സംഗീതവുമെല്ലാം ലക്കി ഭാസ്കറില്‍ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, 1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമാ വിഭാഗത്തിനായി പരിഗണിച്ചത്. ജൂൺ 14-ന് അവാർഡുകൾ സമ്മാനിക്കും. ഗദ്ദർ തെലങ്കാന ഫിലിം അവാർഡ്സ് ജൂറി ചെയർപേഴ്സണും മുതിർന്ന നടിയുമായ ജയസുധയാണ് ഈ അവാർഡുകൾ പ്രഖ്യാപിച്ചത്.

Content Highlights: Dulquer film Lucky Bhaskar baggs four awards at telangana awards

To advertise here,contact us
To advertise here,contact us
To advertise here,contact us