'മതി സാർ.. ഇതുമതി'; നാനിയുടെ പേര് എടുത്തുപറഞ്ഞ് കമൽ, സന്തോഷം അടക്കാനാവാതെ നടൻ

'മതി സാർ.. ഇതുമതി' എന്ന ക്യാപ്ഷനോടെയാണ് നാനി കമൽഹാസന്റെ വാക്കുകൾ പങ്കുവെച്ചത്

അഭിനയമികവ് കൊണ്ട് എന്ന് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ എന്നും ചർച്ചയാകുന്ന നടനാണ് കമൽഹാസൻ. ഈ അടുത്ത് ഒരു അഭിമുഖത്തിൽ കമൽഹാസന്റെ അഭിനയമികവിനെക്കുറിച്ച് നടൻ നാനി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നാനിയുടെ ആ വാക്കുകളെക്കുറിച്ച് കമൽ നടത്തിയ പ്രതികരണവും അതിന് നാനി നൽകിയിരിക്കുന്ന മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിരുമാണ്ടി എന്ന സിനിമയിൽ കമൽഹാസൻ കോടതി മുറിയിൽ വെച്ച് മയങ്ങുന്നതും പെട്ടെന്ന് ഉണരുന്നതുമായ ഒരു രംഗമുണ്ട്. പല സിനിമകളിലും പലരും ഉറക്കം ഉണരുന്ന രംഗങ്ങൾ താൻ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രത്തോളം റിയലിസ്റ്റിക്കായി ഒന്നും അനുഭവപ്പെട്ടിട്ടില്ല എന്നാണ് നാനി ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോൾ തഗ് ലൈഫ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ വിരുമാണ്ടിയിലെ പ്രകടനത്തെക്കുറിച്ച് കമലിനോട് ചോദ്യം വന്നു. ഉടൻ നാനി അല്ലേ അത് പറഞ്ഞത് എന്നായിരുന്നു കമൽ തിരികെ ചോദിച്ചത്. 'നന്ദി, നാനി' എന്ന് പറയുന്നതിനപ്പുറം നാനിയെക്കുറിച്ച് നടത്തിയ പരാമർശം മതി അദ്ദേഹത്തിന് ഏറെ സന്തോഷമാകാൻ എന്നും കമൽ പറഞ്ഞു.

#KamalHaasan𓃵 #Nanipic.twitter.com/rmumbnYh2C

നടന്റെ വാക്കുകൾ വൈറലാവുകയും നാനി ഇത് പങ്കുവെക്കുകയും ചെയ്തു. 'മതി സാർ.. ഇതുമതി' എന്ന ക്യാപ്ഷനോടെയാണ് നാനി കമൽഹാസന്റെ വാക്കുകൾ പങ്കുവെച്ചത്. നാനിയുടെ ട്വീറ്റും ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

Podhum sir. Podhum ♥️@ikamalhaasan

അതേസമയം കമൽഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ജൂൺ അഞ്ചിന് റിലീസ് ചെയ്യുകയാണ്. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിത്രമാണിത്. സിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയൊരു വലിയ താരനിര തന്നെ ഈ സിനിമയുടെ ഭാഗമാകുന്നുമുണ്ട്.

Content Highlights: Kamal Haasan words about Nani gone viral

To advertise here,contact us