തമിഴ്നാട്ടിൽ നിരവധി ആരാധകരുള്ള നടനാണ് സിലമ്പരശൻ. നടന്റെ ഓരോ സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള സിലമ്പരശൻ ചിത്രം. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി സോഷ്യൽ മീഡിയയിലാകെ കമൽ ഹാസനും മുകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം.
കഴിഞ്ഞ ദിവസം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ നടി അഭിരാമി സംസാരിക്കാൻ സ്റ്റേജിലെത്തി സിമ്പുവിന്റെ പേരെടുത്ത് പറയുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർ നിർത്താതെ ആരവം മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒടുവിൽ സ്റ്റേജിൽ സംസാരിക്കാൻ കഴിയാതെ നിൽക്കുന്ന അഭിരാമിയെയും വീഡിയോയിൽ കാണാം. അതുപോലെ ഓഡിയോ ലോഞ്ചിൽ സിമ്പുവിന്റെ കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. വലിയ ആവേശത്തോടെയാണ് സിമ്പു ആരാധകർ ഇത് സ്വീകരിച്ചത്. ചിത്രത്തിലും ഏറ്റവും കൂടുതൽ കയ്യടി വാങ്ങുന്നത് സിമ്പു ആകും എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
STR பெயரைச் சொன்ன அபிராமி இடைவிடாமல் அதிர்ந்த அரங்கம்..!#ThugLife #ThugLifeAudioLaunch #KamalHaasan #STR #ARRahman #ManiRatnam #Abirami #Virumandi #JayaPlus pic.twitter.com/ELDjF6WXKh
തഗ് ലെെഫിന്റെ ട്രെയ്ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്ലറിന് ലഭിച്ചത്. ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
STR பெயரைச் சொன்ன அபிராமி இடைவிடாமல் அதிர்ந்த அரங்கம்..!#ThugLife #ThugLifeAudioLaunch #KamalHaasan #STR #ARRahman #ManiRatnam #Abirami #Virumandi #JayaPlus pic.twitter.com/ELDjF6WXKh
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്, പങ്കജ് ത്രിപാഠി, ജിഷു സെന്ഗുപ്ത, സാന്യ മല്ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Simbu fans celebration video goes viral