'കേരളത്തിന്റെ പുരോ​ഗതിയിൽ നിർണായക പങ്കുവഹിച്ച നേതാവ്'; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് കമൽ ഹാസൻ

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാലും എത്തിയിരുന്നു

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഹാസൻ ആശംസകള്‍ നേര്‍ന്നത്.

'ബഹുമാന്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാള്‍ ആശംസകള്‍. ഏറെ നിശ്ചയദാർഢ്യമുള്ള നേതാവായ അദ്ദേഹത്തിൻ്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിൻ്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു. വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു', എന്നാണ് കമല്‍ ഹാസന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ@pinarayivijayan pic.twitter.com/wVR0TPI3xt

On the occasion of his 80th birthday, my heartfelt greetings to Hon. Chief Minister of Kerala, @pinarayivijayan. A resolute leader whose enduring commitment to public service has played a pivotal role in shaping Kerala’s progress. Wishing him continued strength and good health…

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാലും എത്തിയിരുന്നു .'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. പിണറായി വിജയനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: mohanlal and kamal haasan shares birthday wishes to pinarayi vijayan

To advertise here,contact us