ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രം നരിവേട്ട തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇതിനിടെ തിയേറ്ററിൽ പ്രേക്ഷകരോട് വീഡിയോ കോളിൽ സംസാരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹറാണ് ടൊവിനോയെ വിളിച്ചത്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ. നേരത്തെ തുടരും സിനിമയുടെ റിലീസ് സമയത്ത് മോഹൻലാൽ സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയോടും റെട്രോ ആദ്യ ഷോയ്ക്ക് ശേഷം സൂര്യയും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ടൊവിനോയും ഈ ട്രെൻഡിന്റെ ഭാഗമായതായാണ് ആരാധകർ പറയുന്നത്.
#TovinoThomas On Videocall After #Narivetta FDFS ❤️🔥 pic.twitter.com/LCTYM8jtI0
അതേസമയം ടൊവിനോയുടെ ബെസ്റ്റ് പ്രകടനം തന്നെയാണ് നരിവേട്ടയിൽ കാണാനാകുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ചേർത്ത് ബ്രില്യന്റായ തിരക്കഥ ഒരുക്കുകയും അതിനെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ സാങ്കേതിക മേഖലകളും ഒരുപോലെ തിളങ്ങിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. 'മലയാളത്തിന്റെ വിടുതലൈ' എന്നാണ് നരിവേട്ടയെക്കുറിച്ച് ഒരു പ്രേക്ഷകൻ കുറിച്ചത്.
ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട് ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Content Highlights: Tovino Thomas share happiness over the response of Narivetta on video call