ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഭഗവന്ത് കേസരിയിയിലെ 'ഗുഡ് ടച്ച് ബാഡ് ടച്ച്' സീൻ ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് തെലുഗു 360 റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ഭഗവന്ത് കേസരി കാണുകയും ഈ രംഗം ഇഷ്ടപ്പെട്ട നടൻ ജനനായകനിൽ ഇത് ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. തുടർന്ന് 4.5 കോടിക്ക് ഈ രംഗത്തിന്റെ റീമേക്ക് അവകാശം ജനനായകൻ ടീം സ്വന്തമാക്കിയതായാണ് സൂചന.
2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന് താരനിരയാണ് ജനനായകനില് അണിനിരക്കുന്നത്.
കെ വി എന് പ്രൊഡക്ഷന്റെ ബാനറില് വെങ്കട്ട് നാരായണ നിര്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര് ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന് കെയുമാണ് സഹനിര്മാണം. ഛായാഗ്രഹണം- സത്യന് സൂര്യന്, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്- അനില് അരശ്, കലാസംവിധാനം- വി സെല്വ കുമാര്, കൊറിയോഗ്രാഫി- ശേഖര്, സുധന്, വരികള്- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന് കണ്ട്രോളര്- വീര ശങ്കര്.
Content Highlights: Jana Nayagan team bought the remake rights of Bhagavanth Kesari's particular scene