'ഡ്രാഗൺ' എന്ന സിനിമയുടെ റിലീസിന് പിന്നാലെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടിയാണ് കയാദു ലോഹർ. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 'ഇമ്മോർട്ടൽ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജി വി പ്രകാശ് കുമാറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Launching the first look of #Immortal, Best wishes to the team! @gvprakash @11lohar @AKfilmfactory @samcsmusic @gopiprasannaa @arun_kumaroffl @dirMari_chinna pic.twitter.com/QMPDq6yQBf
ജി വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. മാരിയപ്പൻ ചിന്നയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സാം സി എസ് ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. സിനിമയിലെ മറ്റു അഭിനേതാക്കൾ ആരൊക്കെ എന്നതിൽ പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.
ഈ ചിത്രത്തിന് പുറമെ 'എസ്ടിആർ 49' എന്ന സിനിമയും കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിലമ്പരസൻ നായകനാകുന്ന ഈ ചിത്രം 'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ രാംകുമാർ ബാലകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്.
2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടിലൂടെയാണ് കയാദു അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അപൂർവ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് നടിക്ക് വലിയ രീതിയിൽ പ്രേക്ഷശ്രദ്ധ ലഭിക്കുന്നത്. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹർ അവതരിപ്പിച്ചത്.
വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരു പീരീഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ കയാദു ലോഹറിന്റെ പ്രകടനം നിറയെ കൈയടികൾ നേടിയിരുന്നു. എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിലും കയാദു അഭിനയിച്ചിരുന്നു. പായൽ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്.
Content Highlights: GV Prakash and Kayadu Lohar movie Immortal first look out