ലാലേട്ടൻ സ്‌ക്രീനിൽ തകർക്കുമ്പോൾ എങ്ങനെയാണ് കൂടെ ആടാതിരിക്കുക! ആഘോഷമാക്കി ലാൽ ആരാധകർ; വൈറലായി വീഡിയോ

ബോക്സ് ഓഫീസിൽ തുടരും 150 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

മലയാളത്തിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ തുടരും. മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.

സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്ക്രീൻ ആയ എ എം സി പ്രൈമിൽ മോഹൻലാൽ ആരാധകർ സംഘടിപ്പിച്ച രണ്ടാമത്തെ ഫാൻസ്‌ ഷോയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്. തുടരുമിലെ പ്രൊമോ സോങായ കൊണ്ടാട്ടത്തിനൊപ്പം ആടിപാടുന്ന മോഹൻലാൽ ആരാധകരെ വീഡിയോയിൽ കാണാനാകും. ജേക്സ് ബിജോയ്‌യുടെ സംഗീതത്തിൽ എം ജി ശ്രീകുമാർ ആലപിച്ച ഗാനം ഇതിനോടകം ട്രെൻഡ് ആയി കഴിഞ്ഞു. അതേസമയം, ബോക്സ് ഓഫീസിൽ തുടരും 150 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തിനൊപ്പം തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം തമിഴ്നാട്ടിലും റിലീസിന് ഒരുങ്ങുകയാണ്. മെയ് ഒമ്പതിനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

Vibing with #Kondattam Not In Kerala , Its Kingdom Of Saudi Arabia (KSA) 🇸🇦. @Lalcaresksa Conducted A Second Fans Show In Big Screen At Dammam AMC Prime The Celebration's Continues....Yes Malayalathinte #Mohanlal #Thudarum ♥️pic.twitter.com/6Z1vcRtq1l

ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: mohanlal fans dance to Thudarum song video goes viral

To advertise here,contact us