ഇത് പൊളിക്കും! കൊമേഡിയൻ ആയി സന്താനം, ഡ്രാഗണിന് ശേഷം കയദു ലോഹർ; ഷൂട്ട് ആരംഭിച്ച് സിലമ്പരശൻ ചിത്രം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടൻ സന്താനം കൊമേഡിയൻ ആയി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്

വിണ്ണൈത്താണ്ടി വരുവായ, മാനാട് തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് സിലമ്പരശൻ. തിരിച്ചുവരവിൽ നടൻ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. 'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ

ബാലകൃഷ്ണനോടൊപ്പമാണ് സിലമ്പരശന്റെ അടുത്ത ചിത്രം. 'എസ്ടിആർ 49' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ഇന്നലെ നടന്നു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടൻ സന്താനം കൊമേഡിയൻ ആയി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഒരിടവേളക്ക് ശേഷം സിലമ്പരശനും സന്താനവും ഒന്നിക്കുന്ന സിനിമയാണിത്. 2004 ൽ സിമ്പു ഒരുക്കിയ മന്മഥൻ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്. ഡ്രാഗൺ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കയദു ലോഹർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

STaRting off #STR49 with a bang 🔥All smiles and energy at this positive beginning ❤️@SilambarasanTR_ @ImRamkumar_B @iamsanthanam @AakashBaskaran @SaiAbhyankkar @11Lohar @manojdft @PraveenRaja_Off @manojmaddymm @prosathish @teamaimpr pic.twitter.com/XHU5QtZCfd

കഴിഞ്ഞ മാസമാണ് എസ്ടിആർ 49 ന്റെ അന്നൗൺസ്‌മെന്റ് പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന സിമ്പുവുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ സിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. 'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്' എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്. ഇവർ നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. കാച്ചി സേര, ആസ കൂടാ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭ്യാങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: Silambarasan TR film STR49 film shoot started with pooja

To advertise here,contact us