പ്രതിഫലത്തിൽ കുറവില്ലാതെ നടിപ്പിൻ നായകൻ; വെങ്കി അറ്റ്‍ലൂരി ചിത്രത്തിനായി സൂര്യ വാങ്ങുന്നത് വൻ തുക?

ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്

icon
dot image

ലക്കി ഭാസ്കർ എന്ന സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ വെങ്കി അറ്റ്ലൂരി എന്ന സംവിധായകൻ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തമിഴ് നടൻ സൂര്യക്കൊപ്പമായിരിക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സൂര്യ തന്നെ ഇക്കാര്യം റെട്രോ സിനിമയുടെ പ്രമോഷനിടെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി നടൻ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്. വെങ്കി അറ്റ്ലൂരി ചിത്രത്തിൽ ഭാഗ്യശ്രീ ബോർസേയും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വെങ്കി അറ്റ്ലൂരിയുടെ മുൻചിത്രമായ ലക്കി ഭാസ്കർ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം 100 കോടിയിലധികം നേടി വലിയ വിജയമായി മാറിയിരുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമയിൽ മീനാക്ഷി ചൗധരിയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: Reports that Suriya to get huge remunration for Venky Atluri movie

To advertise here,contact us
To advertise here,contact us
To advertise here,contact us