നിരവധി മേളകളില്‍ ശ്രദ്ധ നേടിയ 'കർത്താവ് ക്രിയ കർമ്മം' ഒടിടി റിലീസ് ചെയ്തു

ഈ സിനിമയിലെ അഭിനയത്തിന് പി ആർ ഹരിലാലിന് ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു

വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം കെ നിർമ്മിച്ച് അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത കർത്താവ് ക്രിയ കർമ്മം എന്ന സിനിമ എബിസി ടാക്കീസ് എന്ന ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. ഈ സിനിമയിലെ അഭിനയത്തിന് പി ആർ ഹരിലാൽ 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു.

ഡള്ളാസിൽ നടന്ന ഇൻഡിക് ഫിലിം ഉത്സവിൽ മികച്ച ജനപ്രീയ ചിത്രം,സ്വീഡിഷ് അക്കാദമി ഫോർ മോഷൻ പിക്ചർ അവാർഡിൻ്റെ മികച്ച പരീക്ഷണ സിനിമക്കുളള ക്രട്ടിക്സ് ചോയ്സ് പുരസ്ക്കാരം, ദുബായ് ഇന്റർനാഷ്ണൽ ഫിലിം കാർണിവലിൽ മികച്ച പരീക്ഷണ സിനിമക്കുളള അവാർഡ്, സിംഗപ്പൂർ ടെക്കാ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ ടാലന്റ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽൽ മികച്ച പരീക്ഷണ സിനിമക്കുള്ള അവാർഡ്,ഇൻഡോ ഫ്രഞ്ച് ഇൻ്റെ നാഷണൽ ഫിലിം ഫെസ്റ്റിവൽ,റോഹിപ്പ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, തിൽശ്രീ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊടൈക്കനാൽ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, പുംബുക്കർ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ,എന്നീ ചലച്ചിത്ര മേളകളിലും ഈ സിനിമക്ക് മികച്ച സിനിമക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ കോലാലം പൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, റൊമാനിയയിലെ ബെസ്റ്റ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ,ബംഗ്ലാദേശിലെ സിനിക്കിംഗ് ഫെസ്റ്റിവൽ, റോഷാനി ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, അഹമ്മദാബാദ് ഇന്റർ നാഷണൽ ഫിലിം ഫെസ ഫെസ്റ്റിവൽ,കലാകാരി ഫിലിം ഫെസ്റ്റിവൽ, സ്ക്രീൻ സ്റ്റാർ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മത്സര വിഭാഗത്തിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സതീഷ്ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, ബിച്ചു അനീഷ്, അരുൺ ജ്യോതി മത്യാസ്, വിനീത്, ഗോപു കൃഷ്ണ, അഖിൽ, ഷമീർ ഷാനു, പ്രണവ്, ഡോക്ടർ റജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്താ, ബിജു ക്ലിക്ക്, അരവിന്ദ്,ഷേർലി സജി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാരചന മോബിൻ മോഹൻ, ശ്യാം സരസ്വതി, സലിം സത്താർ, ടോം ജിത്ത് മാർക്കോസ് ഇവർ നിർവ്വഹിച്ചു.അഭിരാം ആർ ആർ നാരായൺ ഛായാഗ്രഹണം, എബി ചന്ദർ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം ക്രിസ്പി കുര്യാക്കോസ്, സൗണ്ട് ഡിസൈനിംഗ് ജയദേവൻ, ശബ്ദ മിശ്രണം ശരത് മോഹൻ, അസോസിയേറ്റ് എഡിറ്റർ അക്ഷയ് മോൻ, അസോസിയേറ്റ് ഡയറക്ടർ അച്ചു ബാബു, പിആർ ഓ എ എസ് ദിനേശ്.

Content Highlights: Kartavu Kriya Karma released in OTT

To advertise here,contact us