പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ റെട്രോ മികച്ച പ്രതികരണങ്ങള് നേടുന്നു. ആദ്യ ഷോ അവസാനിക്കുമ്പോള് മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് വരുന്നത്.
ഒരു ബോക്സ് ഓഫീസ് വിജയത്തിനായി കാത്തിരിക്കുകയായിരുന്ന സൂര്യയ്ക്ക് പെര്ഫെക്ട് കംബാക്ക് ആണ് കാര്ത്തിക് സുബ്ബരാജ് നല്കിയിരിക്കുന്നതെന്ന് പ്രേക്ഷകര് പറയുന്നു.
സമൂഹമാധ്യമങ്ങളിലെങ്ങും suriya is back എന്ന വാചകം ട്രെന്ഡിങ്ങാവുകയാണ്.
അടുത്തിടെ പുറത്തുവന്ന ഏറ്റവും മികച്ച മാസ് എന്റര്ടെയ്നറാണ് ചിത്രമെന്നും സൂര്യയുടെ ഗംഭീര പെര്ഫോമന്സ് കാണാമെന്നും അഭിപ്രായങ്ങളുണ്ട്. കാര്ത്തിക് സുബ്ബരാജിന്റെ മികച്ച സിനിമകളിലൊന്നാണ് റെട്രോയെന്നും നിരവധി പേര് പറയുന്നുണ്ട്.
ചിത്രത്തില് നായികയായി എത്തിയ പൂജ ഹെഗ്ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങളുണ്ട്. ജയറാം,ജോജു ജോര്ജ് തുടങ്ങി ഒട്ടുമിക്ക അഭിനേതാക്കള്ക്കായും സമൂഹമാധ്യമങ്ങളില് കയ്യടി ഉയരുന്നുണ്ട്.
#RETRO - Ngoppan Mavane #Suriya is Back da..🔥🔥 A #KarthikSubbaraj Padam..⭐ pic.twitter.com/x1iP0MuMII
#RETRO - First half & Climax portion has worked well for me👌KarthikSubbaraj showcased #Suriya in full swag & he elevated the film to next level with his performance 🔥 pic.twitter.com/NQLqwZbRsJ
സന്തോഷ് നാരായണന്റെ മ്യൂസിക്കും ചിത്രത്തിലെ ആക്ഷന് സീനുകളുമാണ് അടുത്ത പോസിറ്റീവ് ഘടകങ്ങളായി പറയപ്പെടുന്നത്. കനിമ പാട്ടുമായി എത്തുന്ന 15 മിനിറ്റ് സിംഗിള് ഷോട്ട് ഗംഭീരമായ വിഷ്വല് ട്രീറ്റാണെന്നും പലരും എക്സില് കുറിക്കുന്നുണ്ട്.
#Retro may have a familiar, tried and tested plot, but Karthik Subbaraj's execution turns it into something truly impactful❗🔥The emotionally resonant ending was a pleasant surprise for a mass film. This is a bold attempt to break the conventional mass formula and it… pic.twitter.com/yewFFKZSgE
1980കളില് നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. നാസര്, പ്രകാശ് രാജ്, സുജിത് ശങ്കര്, കരുണാകരന്, പ്രേം കുമാര്, രാമചന്ദ്രന് ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില് പ്രധാന വേഷത്തില് എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്ബെഞ്ചും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
#Retro my honest review +VE:- Pooja's career best perfo .. she literally gave it all for this film 😭😭😭😭🔥- 1st half screenplay, interval, mass scenes are 🥵🥵- As always BGM 🥵👌🏻💯 different level - Camera movements & visualsNegative: Nothing #RetroReview pic.twitter.com/PNLFZBTbmU
നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവര് ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോര്ഡ് തുകയാണിത്. ചിത്രം തിയേറ്ററില് റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയില് എത്തുകയെന്നും റിപ്പോര്ട്ടുണ്ട്.
Content Highlights: Retro movie first show responses and reviews