'ഗംഭീര പ്രകടനങ്ങൾ, തമിഴിലെ ഈ വർഷത്തെ ഏറ്റവും നല്ല സിനിമ'; മികച്ച പ്രതികരണങ്ങളുമായി 'ടൂറിസ്റ്റ് ഫാമിലി'

ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് ശേഷം ലഭിക്കുന്നത്. ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നുമാണ് ആദ്യ പ്രതികരണങ്ങൾ.

#TouristFamily 4/5 A Beautiful, Heartwarming, Feel-Good Movie. Humour & Emotions Worked Very Well. Perfect Casting. A Career-Defining Role For Sasikumar. Kutty Payyan Kamalesh's Scenes Morattu Fun. Dialogues👏 Superb Climax. Abishan Jeevinth 🤝 Highly Recommended. Definitely… pic.twitter.com/9FfebEWWUD

ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ച നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്. ശശികുമാറും സിമ്രാനും ചിത്രത്തിൽ മികച്ച് നിൽക്കുന്നെന്നും ആവേശത്തിൽ ബിബിമോനെ അവതരിപ്പിച്ച മിഥുന്‍റെ കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നുമാണ് പ്രീമിയർ ഷോ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

#TouristFamily : A BEAUTIFUL FILM ❤️🥺Truly Worth Watch 🏆Don't miss it! After that, there’s no point in worrying. pic.twitter.com/euP4qDNZAx

#TouristFamily 4/5 👍👍 @Abishanjeevinth’s film deserves four out of five as it is small gem with a big heart. It’s the simple, uncomplicated storytelling that leaves a smile on your face. The drama, humour, and emotions has been worked out so well. The unexpected twist in the… pic.twitter.com/W5P18gpRMB

ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.

കല: രാജ് കമൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിജയ് എം പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരീഷ് ദുരൈരാജ്, വരികൾ: മോഹൻ രാജൻ, ഓഡിയോഗ്രഫി: ടി ഉദയ് കുമാർ, സൗണ്ട് ഡിസൈൻ: സൗണ്ട് വൈബ്, DI: മാംഗോ പോസ്റ്റ്. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ശശികുമാറിന്റേതായി മുൻപ് പുറത്തിറങ്ങിയ ഗരുഡൻ, അയോതി തുടങ്ങിയ സിനിമകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Content HIghlights: Sasikumar film Tourist Family receives good response

To advertise here,contact us