ആദ്യ ഭാഗത്തിൽ മിസ്സായി, രണ്ടാം വരവിൽ ക്ഷീണം തീർക്കും, ജയ്‌ലര്‍ 2 വിൽ രജിനിക്കൊപ്പം ബാലയ്യയും

മിസ് ആയ ചാൻസ് ഇക്കുറി തിരിച്ചു പിടിച്ചിരിക്കുകയാണ് ബാലയ്യ എന്നും റിപ്പോർട്ടുകൾ ഉണ്ട്

2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയ്‌ലറി'ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ സിനിമയിൽ നന്ദമൂരി ബാലകൃഷ്‌ണ അതായത് ആരാധകരുടെ ബാലയ്യ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സിനിമയിൽ കാമിയോ ആയാണ് ബാലയ്യ എത്തുന്നത്. ചിത്രീകരണത്തിനായി ഒരാഴ്ച സമയം ബാലയ്യ നൽകിയിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ. ഇരുവരുടെയും ചെറുപ്പ കാലത്തെ ചിത്രങ്ങൾ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിൽ കാമിയോ റോളിൽ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാൽ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകൻ നെൽസൺ തന്നെ അറിയിച്ചിരുന്നു. മിസ് ആയ ചാൻസ് ഇക്കുറി തിരിച്ചു പിടിച്ചിരിക്കുകയാണ് ബാലയ്യ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

LOCKED: #NBK’s cameo in #Jailer2.#GulteExclusive pic.twitter.com/E8jfquPb9I

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Reports suggest that Balayya will star in Jailer 2

To advertise here,contact us