'ആ ചൂല് മുറ്റമടിക്കാൻ മാത്രമല്ല'; ശോഭനയെ പരിഹസിച്ച കമന്റിന് തരുൺ മൂർത്തിയുടെ മറുപടി

നിരവധി പേരാണ് തരുണിന്റെ മറുപടിക്ക് കൈയ്യടി നൽകിയിരിക്കുന്നത്.

icon
dot image

മോഹൻലാൽ - ശോഭന കോമ്പോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനിടെ ശോഭനയെ പരിഹസിച്ച് എത്തിയ ഒരു കമന്റിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 'മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി' എന്ന കമന്റിനോടാണ് തരുണ്‍ പ്രതികരിച്ചത്. മലയാളി മീഡിയ എന്ന പേജില്‍ നിന്നാണ് ഈ കമന്റ് എത്തിയത്.

'ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത' എന്നാണ് കമന്റിനോട് തരുണ്‍ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് തരുണിന്റെ മറുപടിക്ക് കൈയ്യടി നൽകിയിരിക്കുന്നത്.

Image

അതേസമയം ഏപ്രിൽ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഷൺമുഖം എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ലളിത എന്ന വേഷമാണ് തുടരുമിൽ ശോഭന അവതരിപ്പിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.

2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: tharun moorthy reply to Shobhana's mocking comment goes viral

To advertise here,contact us
To advertise here,contact us
To advertise here,contact us