ആർക്ക് മുന്നിലും മുട്ടുമടക്കാതെ എമ്പുരാൻ, വീണ്ടും ഇൻഡസ്ട്രി ഹിറ്റടിക്കുമോ മോഹൻലാൽ?; ബുക്ക് മൈ ഷോ റിപ്പോർട്ട്

എമ്പുരാൻ വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കും

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ആഗോള ബോക്സ് ഓഫീസിൽ 236 കോടിയ്ക്കും മുകളിലാണ് സിനിമ ഇതുവരെ നേടിയത്. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോഴും മറ്റു സിനിമകളെ പിന്തള്ളി ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ചിത്രം ഒന്നാമതായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 84.53K ടിക്കറ്റാണ് എമ്പുരാൻ വിറ്റത്. തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത് അജിത് സിനിമയായ ഗുഡ് ബാഡ് അഗ്ലിയാണ്. 66.77K ടിക്കറ്റാണ് അജിത് ചിത്രം വിറ്റത്. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ ആണ് മൂന്നാം സ്ഥാനത്ത്. 40.25K ടിക്കറ്റാണ് ബുക്ക് മൈ ഷോയിലൂടെ സൽമാൻ ചിത്രം വിറ്റത്. അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ആര്യ 2. നടന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രം റീ റിലീസ് ചെയ്യുകയാണ്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 36.17K ടിക്കറ്റുകൾ വിറ്റു തീർത്ത് നാലാം സ്ഥാനത്താണ് ആര്യ 2. 28.75K ടിക്കറ്റ് വിറ്റഴിച്ച് വിക്രം സിനിമയായ വീര ധീര സൂരനാണ്‌ അഞ്ചാം സ്ഥാനത്ത്.

Number of Tickets sold on BookMyShow in the last 24 Hours⭐️ #Empuraan 84.53K ⭐️ #GoodBadUgly 66.77K ⭐️ #Sikandar 40.25K ⭐️ #Arya2 (Re-Release) 36.17K ⭐️ #VeeraDheeraSooran 28.75K⭐️ #MadSquare 22.25K ⭐️ #AMinicraftMovie 21.46K⭐️ #Chhaava 10.17K⭐️ #TheDiplomat 8.79K pic.twitter.com/VLtAdRE9FP

എമ്പുരാൻ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കും. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഓവർസീസിൽ ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.

Content Highlights: Empuraan shows no sign to slow down surpasses Ajith film

To advertise here,contact us