ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആണ് ദേവ. തിയേറ്ററിൽ വലിയ വിജയം നേടാനാകാതെ പോയ ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം സ്ട്രീമിങിൽ ഗംഭീര നേട്ടമാണ് ഉണ്ടാകുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഏഴ് രാജ്യങ്ങളിൽ ദേവ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ആഗോള തലത്തിൽ നോൺ ഇംഗ്ലീഷ് കാറ്റഗറിയിൽ ചിത്രമിപ്പോൾ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. അതേസമയം, സമ്മിശ്ര അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഷാഹിദ് കപൂറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും ക്ലൈമാക്സിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. മലയാളത്തില്‍ വിജയം നേടിയ മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന് ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്.
#Deva reigns supreme!Trending at #1 Movie in India along with 6 other countries!#2 Global Movie (Non-English) and still rising.🔗 - https://t.co/QcMaQhXSFIHave you watched #DevaOnNetflix yet?@NetflixIndia @shahidkapoor @hegdepooja #PavailGulatie #RosshanAndrrews… pic.twitter.com/nERaiRay1Q
ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന് ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. 80 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ആഗോളതലത്തിൽ 50 കോടിയോളം രൂപ മാത്രമാണ് നേടിയത്.
Content Highlights: Shahid kapoor film Deva trending on Netflix