മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ ലഭിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. നേരത്തെ മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജി സുരേഷ് കുമാറിന്റെ ഈ വീഡിയോ പങ്കുവെച്ച് വ്യാപകമായ ട്രോളുകളാണ് വരുന്നത്. സുരേഷ് കുമാറിനുള്ള മറുപടിയാണ് എമ്പുരാൻ സിനിമയെന്നാണ് മോഹൻലാൽ ഫാൻസ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.
'100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. അല്ലാതെ ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്. 100 കോടി ഷെയർ ക്ലബ്ബിൽ വന്ന ഒരു പടം പറയട്ടെ. 100 കോടി ഷെയർ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല' എന്നായിരുന്നു വിവാദമായ പത്രസമ്മേളനത്തിൽ സുരേഷ് കുമാറിന്റെ വാക്കുകൾ.
Challenge accepted by his old buddy, Mohanlal.! 100+ Crores distributor share - done & dusted.#Empuraan becomes first Malayalam movie to cross 100+ Crores share collection from global market 🔥THE BIGGEST STAR MATERIAL OF MALAYALAM LAND.pic.twitter.com/NnAvAwyTgf
എമ്പുരാൻ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.
Ever saw overseas collections greater than Indian collections? It's happening for #Empuraan 🔥In 1 week - 132cr (OS) 💰💥 - 98cr (India) - 230cr (WW)This type of collections only possible for Malayalam films 🫡INDUSTRY HIT #L2E 🤟… pic.twitter.com/5FOhOKrdQb
10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന് സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന് പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Mohanlal fans say Empuran is a reply to Suresh Kumar