റിലീസിനും മണിക്കൂറുകൾക്ക് മുൻപ് സിക്കന്ദറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ; ടെലഗ്രാമിലും സൈറ്റുകളിലും പ്രചരിക്കുന്നു

ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.

തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിക്കന്ദറിന്റെ ഓവർസീസ് പ്രീമിയർ ഷോകൾ ഇന്നലെ നടന്നിരുന്നു. ഇവിടെ നിന്നാകാം സിനിമയുടെ പ്രിന്റ് ലീക്ക് ആയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം ഇന്ന് ഇന്ത്യയിൽ റിലീസ് ചെയ്യും.

Movie nahi chalegi movie me kuch b nahi hai very disappointed pic.twitter.com/PcxZuhGZJO

സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.

Content Highlights: Salman film Sikandar leaked online before indian release

To advertise here,contact us